വിളയൂരിൽ ഹാപ്പി കേരളം പദ്ധതി ഹൃദ്യം രൂപീകരിച്ചു
പട്ടാമ്പി ⚫ കുടുംബങ്ങളിലെ സന്തോഷ സൂചിക ഉയർത്താൻ ലക്ഷ്യമിട്ട് കുടുംബശ്രീ വഴി സംസ്ഥാന സർക്കാർ നടപ്പാക്കി വരുന്ന ഹാപ്പി കേരളം പദ്ധതിയുടെ ഭാഗമായി സന്തോഷ ഇടം 'ഹൃദ്യം' രൂപീകരിച്ച് വിളയൂര്‍ ഗ്രാമപഞ്ചായത്ത്. വിളയൂര്‍ നളന്ദ ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച പരിപാടി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.പി. നൗഫല്‍ ഉദ്ഘാടനം ചെയ്തു.
ഓരോ വ്യക്തികളുടെയും സന്തോഷത്തിന് തടസ്സം നില്‍ക്കുന്ന കാര്യങ്ങള്‍ കണ്ടെത്തുകയും അവ പരിഹരിക്കുന്നതിനായുള്ള മൈക്രോ പദ്ധതികള്‍ അതാത് ഗ്രാമപഞ്ചായത്തുകളുടെ നേതൃത്വത്തില്‍ തയ്യാറാക്കുകയുമാണ് പദ്ധതിയുടെ ലക്ഷ്യം. മൈക്രോ പദ്ധതിയില്‍ ഒരോ വ്യക്തിയ്ക്കും ഓരോ കുടുംബത്തിനും വേണ്ട പദ്ധതികള്‍ പ്രത്യേകമായി ഉണ്ടായിരിക്കും. ഗ്രാമപഞ്ചായത്തിലെ പത്താം വാര്‍ഡായ പേരടിയൂരിലാണ് വിളയൂര്‍ സി.ഡി.എസിന്റെ നേതൃത്വത്തില്‍ സന്തോഷ ഇടം രൂപീകരിച്ചത്. വാര്‍ഡിലെ 25 കുടുംബങ്ങളിലെ എല്ലാ അംഗങ്ങളും സന്തോഷ ഇടത്തില്‍ പങ്കെടുത്തു. ഇവരെ മധുരം നല്‍കിയും പൂച്ചെണ്ടുകള്‍ നല്‍കിയുമാണ് സ്വീകരിച്ചത്.
ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ എ.കെ. ഉണ്ണികൃഷ്ണന്‍ അധ്യക്ഷനായി. പഞ്ചായത്തംഗം ടി. ഷാജി, ബ്ലോക്ക് പഞ്ചായത്തംഗം കെ.എസ്. സരിത, സി.ഡി.എസ്. ചെയർപേഴ്സൺ അമ്പിളി, സി.ഡി.എസ്. അംഗങ്ങളായ ശശികല, ദേവയാനി, ദിവ്യ, ജിനി, ബബിത അക്കൗണ്ടന്റ് സൗമ്യ, സി.സി. പ്രവീണ, റിസോഴ്സ് പേഴ്സൺ ഒ. ശങ്കരൻകുട്ടി, ഓക്സിലറി അംഗം ജ്യോതി, ചിത്ര സൈക്കോളജിസ്റ്റ് ജയകുമാർ എന്നിവർ സംസാരിച്ചു. പരിപാടിയിൽ, പരിപാടിയില്‍ വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍, കുടുംബശ്രീ, സി.ഡി.എസ് പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.