'ആരോഗ്യം ആനന്ദം' ജനകീയ കാൻസർ പ്രതിരോധ ക്യാമ്പയിൻ

പട്ടാമ്പി ⚫ സി.പി.ഐ. എം പെരുമുടിയൂർ ലോക്കൽ കമ്മിറ്റിയുടെ നേത്യത്വത്തിൽ വാണിയംകുളം പി.കെ. ഭാസ് ആശുപത്രിയുടെ സഹകരണത്തോടെ 'ആരോഗ്യം ആനന്ദം' എന്ന പേരിൽ ജനകീയ കാൻസർ പ്രതിരോധ ക്യാമ്പയിൻ സംഘടിപ്പിച്ചു.
പട്ടാമ്പി സർവീസ് കോ-ഓപ്പറേറ്റീവ് ബാങ്ക് പ്രസിഡന്റ് എൻ.പി. വിനയകുമാർ ഉദ്ഘാടനം ചെയ്തു. സി.പി.ഐ. എം പെരുമുടിയൂർ ലോക്കൽ സെക്രട്ടറി പി.എം. ഉഷ ടീച്ചർ അധ്യക്ഷയായി. പഞ്ചായത്ത് പ്രസിഡന്റ് എ. ആനന്ദവല്ലി, സി.പി.ഐ. എം ഏരിയാ കമ്മിറ്റി അംഗം എം. ശങ്കരൻകുട്ടി, മുതുതല ലോക്കൽ സെക്രട്ടറി പി. ഷൺമുഖൻ, ബ്ലോക്ക് പഞ്ചായത്തംഗം കെ. ബിന്ദു, പി.കെ. ജയശങ്കർ, പി.കെ. ദാസ് ആശുപത്രി ഡോക്ടർമാരായ ഡോ.ആർ. ദിവ്യ, ഡോ.കെ.എ. ശിവപ്രിയ, കോ-ഓഡിനേറ്റർ എം. ശരത്ത്കുമാർ, കെ. സുകുമാരൻ, കെ.ടി. പ്രസന്ന എന്നിവർ സംസാരിച്ചു. നൂറോളം പേർ ക്യാമ്പിന്റെ ഭാഗമായി 33 പേരെ പരിശോധനക്ക് വിധേയമാക്കി.