logo
AD
AD

അങ്കണവാടികളിലേക്ക് ഫർണീച്ചറുകൾ വിതരണം ചെയ്തു

പട്ടാമ്പി ⚫ വിളയൂർ പഞ്ചായത്തിന്റെ 2024- 2025 സാമ്പത്തിക വര്‍ഷത്തിലെ വാര്‍ഷിക പദ്ധതി യില്‍ ഉള്‍പ്പെടുത്തി വിവിധ അങ്കണവാടികളിലേക്കുള്ള ഫര്‍ണിച്ചറുകള്‍ വിതരണം ചെയ്തു. ഫര്‍ണിച്ചറുകളുടെ രണ്ടാം ഘട്ട വിതരണോദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് കെ എം ബേബി ഗിരിജ നിർവഹിച്ചു. മൂന്ന് ലക്ഷം രൂപ ചെലവഴിച്ചാണ് പഞ്ചായത്ത് ബെഞ്ചുകളും ഡെസ്‌കുകളും വിതരണം ചെയ്തത്.

പൂര്‍ണ്ണമായും ശിശു - പരിസ്ഥിതി സൗഹൃദ ഇരിപ്പിടങ്ങളാണ് വിതരണം ചെയ്തത്. രണ്ടാം ഘട്ടത്തില്‍ ആറ് അങ്കണവാടികളിലേക്ക് ബെഞ്ചും ഡെസ്‌കും ഉള്‍പ്പെടുന്ന 40 സെറ്റ് ഫര്‍ണ്ണിച്ചറുകളാണ് വിതരണം ചെയ്തത്. ഇവ കുട്ടികളെ അങ്കണവാടിയിലേക്ക് ആകര്‍ഷിക്കുന്ന തരത്തിലാണ് ഡിസൈന്‍ ചെയ്തിരിക്കുന്നത്. ആദ്യ ഘട്ടത്തില്‍ ആറ് സ്മാര്‍ട്ട് അങ്കണവാടികള്‍ക്ക് ഫര്‍ണിച്ചറുകള്‍ വിതരണം ചെയ്തിരുന്നു. വരും ദിവസങ്ങളില്‍ പദ്ധതിയുടെ മൂന്നാം ഘട്ടമായി എട്ട് അങ്കണ വാടികള്‍ക്ക് കൂടി ഫര്‍ണിച്ചറുകള്‍ വിതരണം ചെയ്യും.

വിളയൂര്‍ അമ്പാടിക്കുന്ന് അങ്കണവാടിയില്‍ നടന്ന പരിപാടിയില്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.പി. നൗഫല്‍ അധ്യക്ഷനായി. സ്റ്റാന്‍ഡിങ് കമ്മിറ്റിഅംഗങ്ങളായ എ.കെ. ഉണ്ണികൃഷ്ണന്‍, രാജി മണികണ്ഠന്‍, പഞ്ചായത്തംഗം പി. രാജൻ, ഐ.സി.ഡി.എസ് സൂപ്പര്‍വൈസര്‍ ജയശ്രീ.കെ. നരേന്ദ്രൻ എന്നിവർ സംസാരിച്ചു. വിവിധ വാര്‍ഡ് അംഗങ്ങള്‍, ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.

latest News