പട്ടാമ്പിക്കാർക്കിതാ പുതിയൊരു സിനിമക്കാരൻ.
പട്ടാമ്പി ● മലയാള സിനിമാ മേഖലയിലേക്ക് പട്ടാമ്പിയിൽ നിന്നും ഒരു താര പിറവി കൂടി. അഭിനയ രംഗത്തല്ല. രചനയാലാണെന്ന് മാത്രം. പട്ടാമ്പി വളളൂർ സ്വദേശി അപ്പാട്ടുതൊടി സന്തോഷ് കുമാർ ആണ് ഇപ്പോൾ സിനിമയിൽ സജീവമാകുന്നത്.
കഴിഞ്ഞ വെള്ളിയാഴ്ച കേരളത്തിലെ തിയ്യറ്ററുകളിൽ റിലീസ് ചെയ്ത 'ഐസിയു' എന്ന സിനിമയുടെ കഥ, തിരക്കഥ, സംഭാഷണം എന്നിവ നിർവ്വഹിച്ചിരിക്കുന്നത് സന്തോഷ് ആണ്. കുറച്ചു വർഷമായി സിനിമ മേഖലയിൽ ഉണ്ടങ്കിലും ശ്രദ്ധേയമായ ഉത്തരവാദിത്വവും ഏറ്റെടുക്കുന്നത് ആദ്യമായാണ്.
ബിബിൻ ജോർജ്, ബാബുരാജ്, മുരളി ഗോപി, മീര വാസുദേവൻ, വിസ്മയ തുടങ്ങിയ താരനിര അണിനിരക്കുന്ന സിനിമ മിനി സ്റ്റുഡിയോയുടെ ബാനറിൽ ജെയിൻ പോൾ ആണ് നിർമ്മിച്ചിരിക്കുന്നത്. 'താന്തോന്നി' എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം ജോർജ് വർഗീസ് ഒരുക്കുന്ന സസ്പെൻസ് ത്രില്ലർ കൂടിയാണ് ഐസിയു.
