logo
AD
AD

എം.എൽ.എ എക്സലൻസ് അവാർഡ് ആന്റ് ശ്രദ്ധ എഡു ഫെസ്റ്റ് 2025

പട്ടാമ്പി ⚫ പട്ടാമ്പി നിയമസഭ മണ്ഡലത്തിൽ എംഎൽഎ യായ ശേഷം വിദ്യാഭ്യാസ മേഖലയിൽ മുഹമ്മദ് മുഹസിൻ എം.എൽ.എ നടത്തിവരുന്ന വിപ്ലവകരമായ മുന്നേറ്റത്തിന് ലഭിച്ച പിൻതുണയായി ആമയൂർ ഒ.പി.എച്ച് ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച എം.എൽ.എ എക്സലൻസ് അവാർഡ് ശ്രദ്ധ എഡു ഫെസ്റ്റ് 2025 മാറി. മണ്ഡലത്തിലെ വിവിധ പ്രദേശങ്ങളിൽ നിന്നുമായി ആയിരങ്ങളാണ് പരിപാടിയിൽ പങ്കെടുത്തത്. വിവിധ മേഖലകളിലായി മികവു തെളിയിച്ച 1000 തോളം വരുന്ന പ്രതിഭകളെ ചടങ്ങിൽ അനുമോദിച്ചു. എസ്എസ്എൽസി, പ്ലസ് ടു സമ്പൂർണ്ണ എ പ്ലസ് നേടിയവരും, വിവിധ യൂണിവേഴ്സിറ്റികളിൽ നിന്നും റാങ്ക് ലഭിച്ചവർ കലാകായിക മേഖലയിൽ സംസ്ഥാന ദേശീയ പുരസ്കാരങ്ങൾ ലഭിച്ചവർ, യുഎസ്എസ്, എൽഎസ്എസ്, എൻഎംഎംഎസ് സ്കോളർഷിപ്പ് ലഭിച്ചവർ എന്നിവർക്കു പുറമെ വിവിധ മേഖലകളിൽ ശ്രദ്ധേയരായ മാറിയ എ നിസാമുദ്ദീൻ ഐഎഎസ്, ഡോ.കെ വേണുഗോപാലൻ, ഡോ. മൊയ്തു, ഡോ. ഹംസ പറമ്പിൽ, ഹംസബാബു, പ്രമോദ് പട്ടാമ്പി, ഇ കെ ബാബു, അലി പാലത്തിങ്ങൽ, മുരളി വേളേരിമഠം, ദേവിക എന്നിവരെ ചടങ്ങിൽ അനുമോദിച്ചു.

പട്ടാമ്പി മണ്ഡലത്തിൽ നടപ്പിലാക്കുന്ന ശ്രദ്ധ വിദ്യാഭ്യാസ പദ്ധതിയുടെ നേത്യത്വത്തിൽ വിദ്യാർത്ഥികളുടെ അഭിരുചി തിരഞ്ഞെടുക്കാൻ കഴിയുന്ന വിധം എഡ്യൂ ഫെസ്റ്റിന്റെ ഭാഗമായി കേരളത്തിലെ പ്രമുഖ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ 23 ഓളം സ്‌റ്റാളുകളും, പ്രദർശനവും ഉണ്ടായിരുന്നു. ഡോ. ആസിഫ് നേത്യത്വം നൽകിയ വിദ്യാഭ്യാസ വിദഗ്ധർ പങ്കെടുത്ത അക്കാദമിക് പാനൽ ചർച്ചയും വിദ്യാർത്ഥികൾക്ക് വേറിട്ട അനുഭവമായി. പട്ടാമ്പിയെ ഇന്ത്യയിലെ ആദ്യത്തെ വൈജ്ഞാനിക നിയോജക മണ്ഡലമാക്കി മാറ്റുന്നതിന്റെ ഭാഗമായി എം എൽ എ യുടെ നേത്യത്വത്തിൽ നിരവധി പ്രവർത്തനങ്ങളാണ് മണ്ഡലത്തിൽ നടന്നു വരുന്നത്.

ചടങ്ങിൽ മുഹമ്മദ് മുഹസിൻ എംഎൽഎ അധ്യക്ഷനായി. കിലാ ജനറൽ ഡയറക്ടർ ഈ നിസാമുദ്ദീൻ ഐഎഎസ് മുഖ്യാതിഥിയായി. ബാംഗ്ളൂരു ട്രാൻസ് ഡിസിപ്ലിനറി ഹെൽത്ത് യൂനിവേഴ്സിറ്റി പ്രൊഫസർ ഡോ. ടി പി സേതുമാധവൻ മുഖ്യപ്രഭാഷണം നടത്തി. പട്ടാമ്പി നഗരസഭ ചെയർപേഴ്സൺ ഒ ലക്ഷ്മിക്കുട്ടി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഗീത മണികണ്ഠൻ മുതുതല പഞ്ചായത്ത് പ്രസിഡന്റ് എ ആനന്ദവല്ലി, പ്രോഗ്രാം കോഡിനേറ്റർ റഫീഖ് എന്നിവർ സംസാരിച്ചു.

latest News