തേനീച്ചക്കൂട് നീക്കം ചെയ്തു

പട്ടാമ്പി ⚫ പട്ടാമ്പി ഗവ: സംസ്കൃത കോളേജിലെ വനിത ഹോസ്റ്റലിന്റെ സൺഷൈഡിന് മുകളിലും, സയൻസ് ബ്ലോക്കിലെ ഭീമിനു മുകളിലുമായി വിദ്യാർത്ഥികൾക്ക് അപകട ഭീക്ഷണി ഉയർത്തിയ രണ്ട് പെരും തേനീച്ച കൂടുകൾ നീക്കം ചെയ്തു. കോളേജ് അധിക്രതർ കൂടുകൾ നീക്കം ചെയ്യുന്നതി നായി ഇത്തരം പ്രവർത്തികൾ വിദഗ്ധമാ യി നിർവഹിക്കുന്ന കൈപ്പുറം അബ്ബാസി നെ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് അബ്ബാസെത്തി മൂന്നാം നിലയിൽ സ്ഥിതി ചെയതിരുന്ന രണ്ട് കൂടുകളും നീക്കം ചെയ്തു. അപകടകാരികളായ തേനീച്ച കൂട്ടത്തിന്റെ കുത്തേറ്റാൽ മരണം വരെ സംഭവിക്കാൻ സാധ്യതയുള്ളതായി അബ്ബാസ് പറഞ്ഞു.