logo
AD
AD

യാത്രയയപ്പ് നൽകി

പട്ടാമ്പി ⚫ പട്ടാമ്പി സർവ്വീസ് സഹകരണ ബാങ്കിന്റെ സെക്രട്ടറി ഇ ചാർജ്ജ് വിപി സതീദേവി, അറ്റൻഡൻ പി സുബ്രഹ്‌മണ്യൻ എന്നിവർക്ക് യാത്രയയപ്പ് നൽകി. യാത്രയയപ്പ് സമ്മേളനം മുഹമ്മദ് മുഹസിൻ എം എൽ എ ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡന്റ് എൻ പി വിനയകുമാർ അധ്യക്ഷനായി. നഗരസഭ ചെയർപേഴ്സൻ ഒ ലക്ഷ്മിക്കുട്ടി, മുതുതല പഞ്ചായത്ത് പ്രസിഡന്റ് എ ആനന്ദവല്ലി, ഓങ്ങല്ലൂർ പഞ്ചായത്ത് പ്രസിഡന്റ് രതി ഗോപാലകൃഷ്ണൻ, മുൻ ഭവന നിർമ്മാണ സംഘം പ്രസിഡന്റ് ടി ഗോപാലകൃഷ്ണൻ, മുൻ സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ സി അച്യുതൻ, ഭവന നിർമ്മാണ സംഘം പ്രസിഡന്റ് ടി വി ഗിരീഷ്, ഷൊർണ്ണൂർ സർവീസ് ബാങ്ക് പ്രസിഡന്റ് പി നാരായണൻ, മുൻ ബാങ്ക് പ്രസിഡന്റുമാരായ കെ പി അജയകുമാർ, സി എം നീലകണ്ഠൻ, പ്രൊഫ സി പി ചിത്ര, കെ എം വാസുദേവൻ, പിസിഎആർഡി വൈസ് പ്രസിഡന്റ് പി എം വാസുദേവൻ, കെ ഗോപാലകൃഷ്ൻ, കോ-ഓപ്പറേറ്റീവ് സർവ്വീസ് പെൻഷനേഴ്സ് യൂണിയൻ പ്രതിനിധി സിപി സദാശിവൻ ജീവനക്കാരുടെ പ്രതിനിധി സി മുകേഷ്, ബാങ്ക് വൈസ് പ്രസിഡന്റ് എ സോമൻ, വിരമിച്ച ജീവനക്കാരായ വിപി സതീദേവി, പി സുബ്രഹ്മണ്യൻ, സി ജയപ്രകാശ് എന്നിവർ സംസാരിച്ചു.

latest News