logo
AD
AD

എംടിക്ക് ആദരവായി 5 കുളങ്ങൾ സംരക്ഷിക്കും

പട്ടാമ്പി●പട്ടാമ്പി നിയമസഭാ മണ്ഡലത്തിൽ ഉൾപ്പെട്ട വിവിധ കുളങ്ങളുടെ നവീകരണവും അതു വഴി ജലസംഭരണ ശേഷി വർദ്ധിപ്പിച്ച് സൗന്ദര്യവൽക്കരിക്കുന്നതിനുമായി സംസ്ഥാന സർക്കാർ 8 കോടി രൂപ ചിലവഴിച്ച് 'പട്ടാമ്പി ഇന്റഗ്രേറ്റഡ് ടൂറിസം പ്രൊജക്റ്റിന്'പുതുക്കിയ ഭരണാനുമതി നൽകി.

മണ്ഡലത്തിലെ അഞ്ച് കുളങ്ങളും സംരക്ഷിച്ച് നവീകരിക്കുന്നത് മലയാളത്തിന്റെ പ്രിയ സാഹിത്യകാരൻ എം.ടി. വാസുദേവൻ നായർക്കുള്ള ആദരവാണെന്ന് മുഹമ്മദ് മുഹ്‌സിൻ എം.എൽ.എ പറഞ്ഞു. പദ്ധതികൾക്ക് ടൂറിസം സാധ്യതകൾ കൂടിയുണ്ട്. എം.എൽ.എയുടെ നിരന്തരമായ ഇടപെടലിനെ തുടർന്നാണ് സർക്കാർ പദ്ധതികൾക്ക് ഭരണാനുമതി നൽകിയത്. കൊടുമുണ്ടക്കുളം (മുതുതല പഞ്ചായത്ത്), എരങ്ങോട്ട് കുളം (കൊപ്പം പഞ്ചായത്ത്),  എടലക്കുളം (മുതുതല പഞ്ചായത്ത്), കണ്ടംകുളം (ഓങ്ങല്ലൂർ പഞ്ചായത്ത്), വണ്ടുന്തറ കുളം (കുലുക്കല്ലൂർ പഞ്ചായത്ത്) എന്നീ കുളങ്ങളാണ് നവീകരിക്കുന്നത്.

നേരത്തെ 8 കുളങ്ങൾ പദ്ധതിയിൽ ഉൾപ്പെടുത്തിയിരുന്നെങ്കിലും, പുതിയ ഡി.എസ്.ആർ (DSR 2021) അനുസരിച്ച് എസ്റ്റിമേറ്റ് തുക വർദ്ധിച്ചതിനാലാണ് പദ്ധതി 8 കോടി രൂപയിൽ തന്നെ നിലനിർത്തി 5 കുളങ്ങളായി നിജപ്പെടുത്തിയത്. പ്രദേശങ്ങളിലെ ജലസ്രോതസ്സുകൾ സംരക്ഷിക്കുന്നതിനൊപ്പം വിനോദസഞ്ചാര സാധ്യതകൾ കൂടി പ്രയോജനപ്പെടുത്തുകയാണ് ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നതെന്ന് എം.എൽ.എ പറഞ്ഞു.

latest News