logo
AD
AD

ആനഭീതിയിൽ കഞ്ചിക്കാവ് ചല്ലൻകാവ് നിവാസികൾ

ജനവാസ മേഖലയിലേക്ക് കടന്നുകയറുന്ന ആനക്കൂട്ടം ജനങ്ങളെ ഭീതിയിലാക്കുകയാണ്. വനമേഖലയോടടുത്തു കിടക്കുന്ന കഞ്ചിക്കോട് - വാളയാർ ഭാഗങ്ങളിൽ ആന ശല്യം രൂക്ഷമായി തുടരുകയാണ്. ചൊവ്വ രാവിലെ 7 മുതൽ 9 വരെ ജനവാസ മേഖലക്കടുത്തുള്ള പറമ്പിൽ നിലയുറപ്പിച്ച ആനകളെ വനംവകുപ്പ് അധികൃതർ എത്തി ശബ്ദമുണ്ടാക്കിയും, പടക്കമെറിഞ്ഞുമാണ് ഉൾക്കാട്ടിലേക്ക് തുരത്തിയത്.

മാസങ്ങളായി ഉൾക്കാട്ടിൽ കഴിഞ്ഞിരുന്ന 16 അംഗ ആനക്കൂട്ടത്തിലെ അഞ്ച് ആനകളാണ് കഞ്ചിക്കോട് ചെല്ലൻകാവിൽ ചൊവ്വാഴ്ച രാവിലെ എത്തി ജനങ്ങളിൽ ഭീതി പരത്തിയത്. വനംവകുപ്പ് അധികൃതർ ഇവ കൂട്ടം തെറ്റി എത്തിയതാണോ എന്ന സംശയം ഉയർത്തുമ്പോൾ ആനകൾ ഇനിയും വരുമോ എന്ന ഭീതിയിലാണ് ചെല്ലൻകാവിലെ ജനങ്ങൾ

latest News