logo
AD
AD

ധനസഹായം അപേക്ഷാ തീയതി നീട്ടി

തിരുവനന്തപുരം ⚫ സംസ്ഥാനത്ത് ഒ.ബി.സി വിഭാഗത്തില്‍ ഉൾപ്പെട്ട പരമ്പരാഗത മണ്‍പാത്ര നിര്‍മ്മാണ തൊഴിലാളികള്‍ക്കുള്ള ധനസഹായ പദ്ധതിക്ക് അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി ജൂണ്‍ 15 വരെ ദീര്‍ഘിപ്പിച്ചു. അപേക്ഷകന്റെ കുടുംബ വാര്‍ഷിക വരുമാന പരിധി 2.5 ലക്ഷം രൂപയും പ്രായപരിധി 60 വയസ്സുമാണ്. മുന്‍ വര്‍ഷങ്ങളില്‍ ധനസഹായം ലഭിച്ചവര്‍ വീണ്ടും അപേക്ഷിക്കേണ്ടതില്ല. www.bwin.kerala.gov.in എന്ന പോര്‍ട്ടല്‍ മുഖേന ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കണം. വിശദാംശങ്ങള്‍ ഉള്‍പ്പെടുന്ന വിജ്ഞാപനം ഇതേ വെബ് സൈറ്റില്‍ ലഭിക്കുമെന്ന് പിന്നാക്ക വിഭാഗ വികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു. ഫോണ്‍ - 0492 2222335

latest News