logo
AD
AD

പട്ടാമ്പി ഭാരതപ്പുഴയിൽ വിദ്യാർത്ഥി ഒഴുക്കിൽപ്പെട്ടു

പട്ടാമ്പി ⚫ ഭാരതപ്പുഴയിൽ കൂട്ടുകാരുമൊത്ത് കുളിക്കാൻ ഇറങ്ങിയ വിദ്യാർത്ഥി ഒഴുക്കിൽപ്പെട്ടു. പെരുമുടിയൂർ നമ്പ്രം പ്രദേശത്തെ ഇറിഗേഷൻ പമ്പൗസിന് സമീപം ബുധനാഴ്ച വൈകീട്ട് 6 ഓടെയാണ് അപകടം. പെരുമുടിയൂർ നമ്പ്രത്ത് കരുവാൻകുഴി മുജീബ് റഹ്മാന്റെ മകൻ മുഹമ്മദ് നാഫിഹ് (15) യാണ് ഒഴുക്കിൽപെട്ടത്. നാട്ടുകാരും, പോലീസും, ഫയർഫോഴ്സും ചേർന്ന് കുട്ടിയെ കണ്ടെത്താനുള്ള തിരച്ചിൽ നടത്തിവരുകയാണ്. രാത്രിയോടെ പുഴയിൽ അടിയൊഴുക്ക് ശക്തമായി. തുടർന്ന് തിരച്ചിൽ നിർത്തി വെച്ചു. വ്യാഴാഴ്ച രാവിലെ 7 ഓടെ തിരച്ചിൽ പുനരാരംഭിക്കും.

latest News