logo
AD
AD

ജോസ് പുളിക്കൻ ഒന്നാം അനുസ്മരണം

പട്ടാമ്പി ⚫ പട്ടാമ്പിയിലെ ജനകീയ ഡോക്ടറായിരുന്ന ജോസ് പുളിക്കൻ ഒന്നാം അനുസ്മരണം സംഘടിപ്പിച്ചു. മുഹമ്മദ് മുഹസിൻ എം എൽ എ ഉദ് ഘാടനം ചെയ്തു. നഗരസഭാ ചെയർപേഴ്സൺ ഒ ലക്ഷ്മിക്കുട്ടി അധ്യക്ഷയായി. ഭാര്യ റെറ്റി ജോസ് രചിച്ച " സ്നേഹത്തിന്റെ കുറിപ്പടികൾ" എന്ന പുസ്തകം എം എൽ എ സെന്റ് പോൾസ് ഇടവക മുൻ വികാരി റെനി കാഞ്ഞിരത്തിങ്ങലിന് നൽകി പ്രകാശനം ചെയ്തു.

നഗരസഭ വൈസ് ചെയർമാൻ ടി പി ഷാജി, കൗൺസിലർമാരായ സി സംഗീത കെ ആർ നാരായണസ്വാമി, ഡോ. ബാലസുബ്രഹ്മണ്യൻ, രാജൻ ചുങ്കത്ത്, ഡോ. കെ വേണുഗോപാൽ, ഡോ രജനി ദേവദാസ് ഡോ.അഫ്സന, ജോസ് ഡോക്ടറുടെ മക്കളായ ആന്റണി പുളിക്കൽ, റെജിമോൾ ജോസ്, ഡോ. ലിൻസി പുളിക്കൽ, ആശ ബൈജു, സി രവീന്ദ്രൻ എന്നിവർ സംസാരിച്ചു.

latest News