logo
AD
AD

ലൈഫിൽ വിടരുന്ന പുഞ്ചിരികൾ

പട്ടാമ്പി ● മക്കളെല്ലാം വളർന്നപ്പോൾ സൗകര്യങ്ങളുള്ള വീടു വേണം. എന്തു ചെയ്യുമെന്നറിയാതെ ജീവിച്ച കാലം. ജോലി ചെയ്തു കിട്ടുന്ന പണം കൊണ്ട് വീട്ടിലെ 6 വയർ കഴിയണം. വിളയൂർ പെരടിയൂർ തെക്കുമുറി ചേർക്കപള്ളിയാലിൽ രാമകൃഷ്ണേട്ടന്റെ മുഖത്ത് ഇപ്പോൾ ദുഃഖമില്ല സന്തോഷം മാത്രം. മകൾ ഉൾപ്പെടെ നാലു മക്കളുടെയും വിവാഹം കഴിഞ്ഞു. എല്ലാവരും സുഖമായി ജീവിക്കുന്നു. ഇപ്പോൾ രാമകൃഷ്ണേട്ടന്റെ മക്കളിൽ രണ്ടു പേർക്കും ലൈഫിൽ വീടായി. അത് കേരളത്തിൽ എൽഡിഎഫ് സർക്കാർ ഉണ്ടായതു കൊണ്ടു മാത്രം സാധിച്ചതാണെന്ന് പറയുമ്പോൾ അദ്ദേഹത്തിന്റെ കണ്ണുകളിൽ സന്തോഷത്തിളക്കം. സ്വർണ്ണ പണിക്കാരനായിരുന്ന രാമകൃഷ്ണൻ പക്ഷാഘാതം പിടിപെട്ടതിനെ തുടർന്ന് കാര്യമായ ജോലിയൊന്നും ചെയ്യാൻ കഴിയാതെ വീട്ടിൽ വിശ്രമത്തിലാണ്. സർക്കാറിൽ നിന്നും ലഭിക്കുന്ന ക്ഷേമ പെൻഷൻ കൊണ്ട് മരുന്നു വാങ്ങാനും അത്യാവശ്യ കാര്യങ്ങളും നടക്കുന്നു. അങ്ങിനെയാണ് വീടിനായി വിളയൂർ പഞ്ചയയത്തിൽ അപേക്ഷ നൽകിയത്. ലൈഫിൽ വീടു ലഭിച്ച രണ്ടു മക്കളും കൂലിപണിക്കാരാണ്. അതിൽ രാജേഷിന്റെ വീടുപണി പൂർത്തിക്കി താമസവുമായി. വിജീഷിന്റെ വീടു നിർമ്മാണം നടന്നുവരുകയാണ്. ഇളയ മകൻ ലിജേഷ് ഓട്ടോ തൊഴിലാളിയാണ്. ഇന്ന് രാമകൃഷ്ണേട്ടനും ഭാര്യ വിജയലക്ഷ്മിയേട്ടത്തിയും സന്തോഷത്തിലാണ്. മുടങ്ങാതെ പെൻഷൻ ലഭിക്കുന്നുണ്ട്. ഇതുപോലെ ഒരു നല്ല കാലം ഇതുവരെ ഉണ്ടായിട്ടില്ലെന്ന് രാമകൃഷ്ണേട്ടൻ പറയുന്നു ഇനിയും ഈ സർക്കാർ തന്നെ തുടരണം.

തൊട്ടടുത്ത് ലൈഫ് ഭവന പദ്ധതിയാ ലൂടെ വീടു ലഭിച്ച് മറ്റൊരു വീട്ടമ്മയാണ് പുളിയക്കോട്ടു പറമ്പിൽ ദേവകി. അവർ പറയുന്നു മൂന്നു പെൺ മക്കളാണ് അവരെയെല്ലാം കല്യാണം കഴിച്ചയച്ചു. ഇപ്പോൾ ഒറ്റക്കാണ്. ഉറപ്പുള്ള ഒരു വീട്ടില്ലായിരുന്നു. ഈ സർക്കാറണ് എനിക്ക് അടച്ചുറപ്പുള്ള വീടു തന്നത്. മുടങ്ങാതെ പെൻഷൻ തരുന്നത്. അതുകൊണ്ട് മരുന്നു വാങ്ങാൻ ആരോടും ചോദിക്കണ്ട. കുഴപ്പമില്ലാതെ ജീവിക്കാൻ കഴിയുന്നുണ്ട്. ഇപ്പോഴത്തെ സർക്കാറിന്റെ തുടർച്ചയുണ്ടാകണം. എങ്കിലെ ഞങ്ങളെപ്പോലെ ഉള്ളവർക്ക് രക്ഷയുള്ളൂ. ദേവകി പറഞ്ഞു. ഇവിടെ മറ്റൊരടത്ത് ലൈഫിൽ വിടർന്നത് രണ്ടു പുഞ്ചിരികളാണ്. ഒഴുകിൽ പ്രകാശനും, സഹോദരി ശോഭയും ഇരുവർക്കും ലഭിച്ച വീടുകളിൽ താമസവുമായി. നിർമ്മാണ തൊഴിലാളിയായ ഭർത്താവ് ഷാജിയും രണ്ടു മക്കളും അടങ്ങുന്നതാണ് ശോഭയുടെ കുടുംബം. കൊട്ടടുത്ത വീട്ടീലാണ് ശോഭയുടെ സഹോദരനും ക്ഷീര കർഷകനുമായ പ്രകാരനും കുടുംബവും താമസിക്കുന്നത്. ഭാര്യയും നാലു മക്കളുമടങ്ങുന്ന കുടുംബം. ഇവരുടെ പശുക്കൾക്കുള്ള കാലിതീറ്റയും കൃത്യമായി ലഭിക്കുന്നുണ്ട്. ഈ സർക്കാർ തന്നെ തുടരണം. ദീർഘകാലമായുള്ള വീടെന്ന സ്വപ്നം യാഥാർത്ഥ്യമാക്കിയ സർക്കാറാണിത്. ഈ സർക്കാർ ഇനിയും തുടരണം പ്രകാശനും ശോഭയും പറയുന്നു.

ലൈഫ് മിഷൻ വഴി ഇതുവരെ സംസ്ഥാനത്തിൽ 6,04,046 വീടുകളാണ് അനുവദിച്ചത്. അതിൽ 5,00,364 വീടുകളുടെ നിർമ്മാണം ഇതിനകം പൂർത്തിയായി. ബാക്കിയുള്ള 1,03,682 വീടുകളുടെ നിർമ്മാണം വിവിധ ഘട്ടങ്ങളിലായി പുരോഗമിക്കുകയാണ്. പ്രക്രിതി ദുരന്തങ്ങൾ, മഹാമാരികൾ, കേന്ദ്ര സർക്കാർ അവഗണന ഇവയെയെല്ലാം അതിജീവിച്ച ഒരു സർക്കാറാണ് ഇപ്പോൾ തുടർച്ചയായി 10 വർഷം പൂർത്തിയാക്കുന്നത്.

latest News