കെ.എസ്.ഇ.ബി.പി.എ പട്ടാമ്പി ഡിവിഷൻ സമ്മേളനം
പട്ടാമ്പി ⚫ പടിഞ്ഞാറങ്ങാടി 110 കെ വി സബ്സ്റ്റേഷൻ നിർമാണപ്രവർത്തനങ്ങൾ ഉടനെ ആരംഭിക്കണമെന്ന് കെഎസ്ഇബി പെൻഷണേഴ്സ് അസോസിയേഷൻ പട്ടാമ്പി ഡിവിഷൻ സമ്മേളനം ആവശ്യപ്പെട്ടു. പട്ടാമ്പി ഷിഹാബുദ്ദീൻ - മോഹനൻ (നക്ഷത്ര റീജൻസി ഓഡിറ്റോറിയം) നഗറിൽ സംഘടിപ്പിച്ച സമ്മേളനം നഗരസഭ ചെയർപേഴ്സൺ ഒ ലക്ഷ്മിക്കുട്ടി ഉദ്ഘാടനം ചെയ്തു. ഡിവിഷൻ പ്രസിഡന്റ് കെ രാമനുണ്ണി അധ്യക്ഷനായി.
ഇ സുഭാഷ്ബാബു അനുശോചന പ്രമേയം അവതരിപ്പിച്ചു. സെക്രട്ടറി കെ നാരായണൻ പ്രവർത്തന റിപ്പോർട്ടും, സംസ്ഥാന സെക്രട്ടറി എ പി പ്രഭാകരൻ സംഘടനാ റിപ്പോർട്ടും അവതരിപ്പിച്ചു. കേന്ദ്ര കമ്മിറ്റി അംഗം കെ സി മോഹനൻ, സംസ്ഥാന സെക്രട്ടറി പ്രേംകുമാർ, ജില്ലാ പ്രസിഡന്റ് പ്രസാദ് മാത്യൂ. ജില്ലാ സെക്രട്ടറി കെ ഹരികുമാർ എന്നിവർ സംസാരിച്ചു. കെ ശിവശങ്കരൻ പ്രമേയം അവരിപ്പിച്ചു.
പുതിയ ഭാരവാഹികളായി കെ നാരായൺ (പ്രസിഡന്റ്), കെ ശിവശങ്കരൻ (സെക്രട്ടറി ), സുഭാഷ് ബാബു (ട്രഷറർ), കെ സി മോഹനൻ (കേന്ദ്ര കമ്മിറ്റി അംഗം) എന്നിവരടങ്ങിയ 13 അംഗ എക്സിക്യൂട്ടീവ് കമ്മറ്റിയെയും തെരഞ്ഞെടുത്തു.