logo
AD
AD

എം വിജയകുമാർ എൻഡോവ്മെന്റ് വിതരണം ചെയ്തു.

പട്ടാമ്പി ⚫ സിപിഐ എം പട്ടാമ്പി ഏരിയ കമ്മിറ്റി അംഗവും, സിഐടിയു പട്ടാമ്പി ഡിവിഷൻ പ്രസിഡന്റും, പ്രമുഖ അഭിഭാഷകനും ആയിരുന്ന അഡ്വ.എം വിജയകുമാറിന്റെ സ്മരണയിൽ എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്ക് ചുമട്ടുതൊഴിലാളി യൂണിയൻ സിഐടിയു പരുതൂർ പഞ്ചായത്ത് കമ്മിറ്റി നൽകിവരുന്ന എം വിജയകുമാർ എൻഡോവ്മെന്റ് വിതരണം ചെയ്തു. പള്ളിപ്പുറം സർവീസ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച പരിപാടി ഡോ. പി സരിൻ ഉദ്ഘാടനം ചെയ്തു. യൂണിയൻ പഞ്ചായത്ത് പ്രസിഡന്റ് പി കെ ചെല്ലുകുട്ടി അധ്യക്ഷനായി.

സിപിഐ എം ഏരിയ സെക്രട്ടറി ടി ഗോപാലകൃഷ്ണൻ, യൂണിയൻ ഡിവിഷൻ സെക്രട്ടറി പി സി വാസു, പ്രസിഡന്റ് കെ സതീഷ് കുമാർ, സിപിഐ എം കുളമുക്ക് ലോക്കൽ സെക്രട്ടറി കെ സി അലി ഇക്ക്ബാൽ, യൂണിയൻ കൊടിക്കുന്ന് യൂണിറ്റ് പ്രസിഡന്റ് ടി സുധാകരൻ, അഡ്വ. എസ് നിഷ, പള്ളിപ്പുറം സർവീസ് കോ-ഓപ്പറേറ്റീവ് ബാങ്ക് പ്രസിഡന്റ് എം മോഹൻദാസ്, ബ്ലോക്ക് പഞ്ചായത്ത് അംഗം ഷൈമ ഉണ്ണികൃഷ്ണൻ, പഞ്ചായത്ത് അംഗം ടി ശാന്തകുമാരി, കെഎസ്കെടിയു ഏരിയ പ്രസിഡന്റ് പി ടി അബൂബക്കർ, എം കെ സുമതി എന്നിവർ സംസാരിച്ചു.

latest News