logo
AD
AD

ജ്യോതിസ് ഔഷധോദ്യാനം തുറന്നു

പട്ടാമ്പി ⚫ ഓങ്ങല്ലൂർ പഞ്ചായത്ത് നടപ്പിലാക്കുന്ന ജ്യോതിസ് സമഗ്രവിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി എല്ലാ വിദ്യാലയങ്ങളാലും ഔഷധോദ്യാനത്തിൻ്റെ നിർമ്മാണം പൂർത്തിയായി. ഔഷധോദ്യാനത്തിൻ്റെ പഞ്ചായത്തുതല ഉദ്ഘാടനം മൂലൂർക്കര എ.എൽ.പി സ്കൂളിൽ സംഘടിപ്പിച്ചു. മുഹമ്മദ് മുഹസിൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്‍റ് രതി ഗോപാലകൃഷ്ണൻ അധ്യക്ഷയായി.

പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ടി.പി. രജീഷ്, സ്ഥിരം സമിതി അധ്യക്ഷമാരായ ജലജ ശശികുമാർ, കെ.ടി പുഷ്പലത, പഞ്ചായത്തംഗങ്ങളായ ദിവ്യാ ദിവാകരൻ, കെ.എം മുജീബുദ്ദീൻ, കെ. അബ്ദുള്‍ റസാഖ്, ജ്യോതിസ് കോർഡിനേറ്റർ പി. നാരായണൻ, സ്കൂൾ പ്രധാനാധ്യാപിക കെ.വി ജ്യോതി എന്നിവർ സംസാരിച്ചു.

latest News