ലഹരിക്കെതിരെ ജനകീയ ചങ്ങല തീർക്കാൻ ഡി.വൈ.എഫ്.ഐ

പട്ടാമ്പി ⚫ വേണ്ട ലഹരിയും ഹിംസയും എന്ന സന്ദേശവുമായി സിന്തറ്റിക് - രാസ ലഹരി വ്യാപനത്തിനും, വർദ്ധിച്ച് വരുന്ന വയലൻസിനുമെതിരെ യുവതയുടെ പ്രതിരോധം കൂടുതൽ ശക്തമാക്കാൻ ലക്ഷ്യമിട്ട് ഡി.വൈ.എഫ്.ഐ കേരളത്തിൽ നടത്തിവരുന്ന ജാഗ്രത ക്യാമ്പയിന്റെ ഭാഗമായി പരുതൂർ മേഖല കമ്മിറ്റിയുടെ നേത്യത്വത്തിൽ മാർച്ച് 16 ന് കൊടിക്കുന്നിൽ ജനകീയ ചങ്ങല തീർക്കും.
വൈകീട്ട് 4 ന് കൊടിക്കുന്നിലെ പള്ളിപ്പുറം സർവ്വീസ് സഹകരണ ബാങ്ക് പരിസരത്തു നിന്നും പട്ടാമ്പി റോഡിലേക്ക് ഒരു കിലോമീറ്റർ ദൂരം നീളുന്ന ചങ്ങലയിൽ 2000 ത്തോളം പേർ അണിനിരക്കും. ചങ്ങലയിൽ കണ്ണികളായി ഇന്ന് നമ്മുടെ സമൂഹം നേരിടുന്ന മഹാ വിപത്തിനെതിരെ ഞങ്ങൾ നടത്തുന്ന പോരാട്ടത്തിന്റെ ഭാഗമാകാൻ എല്ലാവരെയും ഡി.വൈ.എഫ്.ഐ പരുതൂർ മേഖലാ കമ്മിറ്റിക്കു വേണ്ടി സ്വാഗതം ചെയ്യുന്നതായി മേഖല സെക്രട്ടറി എം.കെ. വിഷ്ണു, പ്രസിഡന്റ് വി.പി. കൃഷ്ണദാസ്, മേഖല കമ്മിറ്റി അംഗം പി. മണികണ്ഠൻ, ഒ.പി. സുജിത്ത് എന്നിവർ വാർത്താ സമ്മേളത്തിൽ അറിയിച്ചു.