പട്ടാമ്പി പ്രാഥമിക സഹകരണ കാർഷിക ഗ്രാമവികസന ബാങ്ക് പത്താം വാർഷിക ആഘോഷങ്ങൾ തുടങ്ങി
പട്ടാമ്പി ⚫ പട്ടാമ്പി പ്രാഥമിക സഹകരണ കാർഷിക ഗ്രാമവികസന ബാങ്കിന്റെ പത്താം വാർഷിക ആഘോഷങ്ങളുടെ ഉദ്ഘാടനം സംഘടിപ്പിച്ചു. ഒരു വർഷം നീണ്ടു നിൽക്കുന്ന വാർഷികാഘോഷ പരിപാടികളാണ് ഭരണ സമിതിയുടെ നേത്യത്വത്തിൽ സംഘടിപ്പിക്കുന്നത്.
വാർഷിക ആഘോഷ പരിപാടി പി.മമ്മിക്കുട്ടി എം.എൽ.എ. ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡന്റ് എം.ടി. അച്യുതൻ അധ്യക്ഷനായി. പട്ടാമ്പി നഗരസഭ ചെയർപേഴ്സൺ ഒ. ലക്ഷ്മിക്കുട്ടി മുഖ്യാതിഥിയായി. ബാങ്ക് പരിധിയിൽ വരുന്ന കർഷകർ, വിവിധ മേഖലകളിൽ ശ്രദ്ധേയരായവർ എന്നിവരെ ചടങ്ങിൽ അനുമോദിച്ചു.
ജില്ലാ പഞ്ചായത്ത് അംഗം എ.എന്‍. നീരജ്, നഗരസഭ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി. വിജയകുമാർ, കൗൺസിലർ സി. സംഗീത, നാഗലശ്ശേരി സർവീസ് ബാങ്ക് പ്രസിഡന്റ് പി.എം. ആര്യൻ, മുൻ എം.എൽ.എ വി.കെ. ചന്ദ്രൻ, സി.പി.ഐ. എം. പട്ടാമ്പി ഏരിയ സെക്രട്ടറി ടി. ഗോപാലകൃഷ്ണൻ, മുൻ ബാങ്ക് പ്രസിഡന്റ് എം. ശങ്കരൻകുട്ടി, ബാങ്ക് വൈസ് പ്രസിഡന്റ് പി.എം. വാസുദേവൻ, കെ.എസ്.സി. എ.ആർ.ഡി. ബാങ്ക് റീജിയണൽ മാനേജർ ഇൻ ചാർജ് എ.അഖില, സഹകരണ വകുപ്പ് അസിസ്റ്റന്റ് രജിസ്റ്റർ കെ.രമേഷ് കുമാർ, ബാങ്ക് സെക്രട്ടറി ടി.അബ്ദുൽ കരീം എന്നിവർ സംസാരിച്ചു.