logo
AD
AD

'സുസ്ഥിര തൃത്താല' പദ്ധതിയെ കൂടുതൽ ജനകീയമാക്കും; മന്ത്രി എം.ബി രാജേഷ്

പട്ടാമ്പി ⚫ വിവിധ വകുപ്പുകളോടൊപ്പം ജനപ്രതിനിധികളെ കൂടി ഏകോപിപ്പിച്ച് സുസ്ഥിര തൃത്താല പദ്ധതിയെ അടുത്ത ഘട്ടത്തിലേക്ക് കൊണ്ടു പോകാനാണ് ഉദ്യേശിക്കുന്നതെന്ന് മന്ത്രി എം.ബി രാജേഷ്. സുസ്ഥിര തൃത്താലയിൽ ഉൾപ്പെടുത്തി ഇതുവരെ പൂർത്തീകരിച്ച പദ്ധതികളുടെ പ്രഖ്യാപനവും, ആശയവിനിമയ ശില്പശാലയും ഉദ്ഘാടനം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. പദ്ധതി കൂടുതൽ ജനകീയമായാൽ നാലിരട്ടി വികസനം മണ്ഡലത്തിൽ സാധ്യമാക്കാൻ കഴിയുമെന്നും മന്ത്രി പറഞ്ഞു. പള്ളിപ്പുറം സർവ്വീസ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച പരിപാടിയിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബിനുമോൾ അധ്യക്ഷയായി. കില ഡയറക്ടർ എ.നിസാമുദ്ദീൻ റിപ്പോർട്ട് അവതരിപ്പിച്ചു. തൃത്താല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.പി റജീന വിശിഷ്ടാതിഥിയായി. വിവിധ പഞ്ചായത്ത് പ്രസിഡന്റുമാരായ എം.പി.എം സക്കറിയ, വിവി ബാലചന്ദ്രൻ, ടി.സുഹറ, വിജേഷ് കുട്ടൻ, പി.കെ ജയ, ഷറഫുദ്ദീൻ കളത്തിൽ, കെ.മുഹമ്മദ്, ജില്ലാ പഞ്ചായത്തംഗങ്ങളായ ഷാനിബ, കമ്മുക്കുട്ടി എടത്തോൾ, ബ്ലോക് സ്റ്റാഡിംങ്ങ് കമ്മിറ്റി ചെയർപേഴ്സൺ ഷൈമ ഉണ്ണികൃഷ്ണൻ, പരുതൂർ പഞ്ചായത്തംഗം പി. ശ്രീനിവാസൻ, നവകേരളം കർമ്മ പദ്ധതി ജില്ലാ കോ-ഓർഡിനേറ്റർ പി. സെയ്തലവി, തൃത്താല ബി.പി.ഒ ജയചന്ദ്രൻ എന്നിവർ പങ്കെടുത്തു സംസാരിച്ചു. കില മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി ഡയറക്ടർ ജനറൽ എ. നിസാമുദ്ദീൻ സുസ്ഥിര തൃത്താല ആമുഖ അവതരണം നടത്തി. നവകേരളം കർമ്മ പദ്ധതി ജില്ലാ കോ-ഓർഡിനേറ്റർ പി. സെയ്തലവി ഹരിത കേരളം മിഷൻ പദ്ധതി അവതരിപ്പിച്ചു. വിവിധ വകുപ്പുകളുടെ അവതരണ സെഷനിൽ ജലസേചന വകുപ്പിന വേണ്ടി അസിസ്റ്റന്റ് എഞ്ചിനീയർ റജീന, ഭൂജല വകുപ്പിനു വേണ്ടി ജില്ലാ ഓഫീസർ ഡോ. ആർട്ട്സ്. കെ. പുരുഷോത്തമൻ, മണ്ണ് പരിവേഷണ വകുപ്പിനുവേണ്ടി അസിസ്റ്റന്റ് ഡയറക്ടർ ഡോ.തോമസ് അനീഷ് ജോൺസൺ, മണ്ണ് സംരക്ഷണ വകുപ്പിനു വേണ്ടി പി.ഡി സിന്ധു എന്നിവർ സംസാരിച്ചു.

കൃഷി വകുപ്പിനു വേണ്ടി കൃഷി അസിസ്റ്റന്റ് ഡയറക്ടർ മാരിയത്ത് കിബിത്തിയ, മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിക്കു വേണ്ടി ജോയന്റ് പ്രോഗ്രാം കോ-ഓർഡിനേറ്റർ ഇൻ ചാർജ്ജ് വി.കെ ഹമീദ ജലീസ, കുടുംബശ്രീക്കു വേണ്ടി ജില്ലാ കോ-ഓഡിനേറ്റർ കെ. ഉണ്ണികൃഷ്ണൻ, ശുചിത്വ മിഷനുവേണ്ടി ജില്ലാ കോ-ഓഡിനേറ്റർ ജി.വരുൺ എന്നിവർ സംസാരിച്ചു. ക്ലീൻ കേരള കമ്പനിക്കു വേണ്ടി ജില്ലാ മാനേജർ ആദർശ്.ആർ.നായർ, വൈദ്യുതി വകുപ്പിനു വേണ്ടി തൃത്താല അസിസ്റ്റന്റ് എഞ്ചിനീയർ പി ശിവൻ, വിദ്യാഭ്യാസ വകുപ്പിനു വേണ്ടി എൻ.കെ ബാലകൃഷ്ണൻ, മൃഗസംരക്ഷണ വകുപ്പ് - ക്ഷീര വികസന വകുപ്പ് എന്നിവയ്ക്കു വേണ്ടി കപ്പൂർ സീനിയർ വെറ്ററിനറി സർജ്ജൻ ഡോ.ഇ. ബാലൻ എന്നിവർ സംസാരിച്ചു. ഫിഷറീസ് വകുപ്പിനു വേണ്ടി തൃത്താല ഫിഷറീസ് ഓഫീസർ ശ്രുതി.ആർ. നായർ, വാട്ടർ അതോറിറ്റിക്ക് വേണ്ടി അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ സിന്ധു ദേവസ്യ, സാമൂഹിക വനവത്കരണത്തിനു വേണ്ടി ഫോറസ്റ്റ് സെക്ഷൻ ഓഫീസർ വി. ഉണ്ണികൃഷ്ണൻ, ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിലിനായി ഡിടിപിസി സി.പി സുനിൽ എന്നിവർ സംസാരിച്ചു.

തൃത്താല ബ്ലോക്കിലെ 7 പഞ്ചായത്തുകളും, പട്ടാമ്പി ബ്ലോക്കിലെ ഒരു പഞ്ചായത്തു മടക്കം 8 പഞ്ചായത്തുകൾ ഉൾപ്പെടുന്നതാണ് തൃത്താല മണ്ഡലം. ഭൂഗർഭ ജലലഭ്യതയുടെ കാര്യത്തിൽ സെമിക്രിട്ടിക്കൽ വിഭാഗത്തിൽ വരുന്ന തൃത്താലയുടെ വിവിധ പ്രദേശങ്ങളിൽ സുസ്ഥിരവും, സമഗ്രവുമായ വികസനം ജനകീയമായി സാക്ഷാത്കരിക്കുക എന്ന ലക്ഷ്യം മുൻ നിർത്തിയാണ് തൃത്താലയുടെ എം.എൽ.എ യായ മന്ത്രി എം.ബി രാജേഷ് സുസ്ഥിര തൃത്താല എന്ന പദ്ധതി വിഭാവനം ചെയ്തു നടപ്പിലാക്കി വരുന്നത്. ജലസംരക്ഷണം, കാർഷിക വികസനം, ശുചിത്വ മാലിന്യ സംസ്ക്‌കരണം, ഹരിത ഊർജ്ജ വികസനം, വനസംരക്ഷണം എന്നീ ലക്ഷ്യങ്ങൾ സാക്ഷാത്കരിച്ച് തൃത്താല നിയോജകമണ്ഡലത്തെ സുസ്ഥിര വികസിത പ്രദേശമാക്കി മാറ്റുന്നതിന് ഹരിത കേരളം മിഷന്റെ മേൽനോട്ടത്തിൽ വിവിധ വകുപ്പുകളെയും, സ്ഥാപനങ്ങളെയും ഏകോപിപ്പിച്ച് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ കഴിഞ്ഞ 3 വർഷമായി നടപ്പിലാക്കി വരുന്ന പദ്ധതിയാണ് സുസ്ഥിര തൃത്താല.

latest News