കെ.എൽ. 52 ഡി.വൈ.എഫ്.ഐ. ക്രിക്കറ്റ് ലീഗ് സീസൺ വൺ
പട്ടാമ്പി ⚫ 'ലഹരിയാകാം കളിയിടങ്ങളോട് ' എന്ന സന്ദേശവുമായി ഡി.വൈ.എഫ്.ഐ. പട്ടാമ്പി ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ 2025 മെയ് 24, 25 തിയ്യതികളിലായി പട്ടാമ്പി എസ്.എൻ.ജി.എസ് കോളേജ് ഗ്രൗണ്ടിൽ "കെ.എൽ. 52 ഡി.വൈ.എഫ്.ഐ. ക്രിക്കറ്റ് ലീഗ് സീസൺ വൺ" സംഘടിപ്പിക്കും. പട്ടാമ്പി താലൂക്കിൽ നിന്നുള്ള 12 ടീമുകൾ മത്സരത്തിൽ പങ്കെടുക്കും. മത്സരത്തിലേക്കുള്ള താരലേലം ഐ.പി.എൽ. മാതൃകയിൽ പൊയന്റ് അടിസ്ഥാനത്തിൽ 24 ഐക്കൺ താരങ്ങൾ അടക്കം 156 കളിക്കാരെ തിരഞ്ഞെടുത്തു.
താരലേലത്തിന്റെ ഉദ്ഘാടനം ഡി.വൈ.എഫ്.ഐ. സംസ്ഥാന കമ്മിറ്റി അംഗം എ.കെ. ഷാനിബ് നിർവ്വഹിച്ചു. ബ്ലോക്ക് പ്രസിഡന്റ് പി.ആർ. രജീഷ് അധ്യക്ഷനായി. സംസ്ഥാന കമ്മിറ്റി അംഗം പി.വി. രതീഷ്, ബ്ലോക്ക് സെക്രട്ടറി എ.എൻ. നീരജ്, ജോയന്റ് സെക്രട്ടറി കെ.പി. മുഹമ്മദ് ഹാഷിർ, ട്രഷറർ വി.ടി. രാഹുൽ, സെക്രട്ടറിയേറ്റ് അംഗം കെ.റോഷൻ, എം.കെ. ഹാരിസ് എന്നിവർ സംസാരിച്ചു.