ഉൾചേർക്കൽ വിദ്യാഭ്യാസം ദ്വിദിന അധ്യാപക ശില്പശാല
പട്ടാമ്പി ⚫ സമഗ്ര ശിക്ഷാ കേരളയും, പൊതുവിദ്യാഭ്യാസ വകുപ്പും സംയുക്തമായി നടപ്പാക്കുന്ന 'ഉൾചേർക്കൽ വിദ്യാഭ്യാസം ദ്വിദിന അധ്യാപക ശില്പശാല' പട്ടാമ്പി ബി.ആർ.സിയിൽ സംഘടിപ്പിച്ചു. ബി.ആർ.സി പരിധിയിലുള്ള പൊതുവിദ്യാലയങ്ങളിലെ നോഡൽ അധ്യാപകർക്കാണ് പരിശീലനം നൽകിയത്.
ഭിന്നശേഷി സൗഹൃദ വിദ്യാലയ അന്തരീക്ഷം ഒരുക്കുക, ഭിന്ന ശേഷിയുള്ള കുട്ടികളുടെ വ്യക്തിത്വ വികാസത്തിനും, സാമൂഹിക പങ്കാളിത്തത്തിനും, വിദ്യാഭ്യാസത്തിനും, വിഘാതമാകുന്ന വെല്ലുവിളികളും തടസ്സങ്ങളും തിരിച്ചറിഞ്ഞ് പരിഹാര പ്രവർത്തനങ്ങൾ നടപ്പിലാക്കുക എന്ന ലക്ഷ്യത്തോടെയാണ് ശില്പശാല സംഘടിപ്പിച്ചത്.
ശില്പശാല പട്ടാമ്പി ബി.പി.സി വി.പി മനോജ് ഉദ്ഘാടനം ചെയ്തു. കൺവീനർ ടി.കെ സ്മിത, സി. സന്ദീപ്, കെ. രതി എന്നിവർ സംസാരിച്ചു. ഉൾചേർന്ന വിദ്യാഭ്യാസത്തി ൻ്റെ നാൾവഴികൾ, സുപ്രധാന നിയമങ്ങൾ, ഇരുപത്തിയൊന്ന് ഭിന്നശേഷി വിഭാഗങ്ങൾ, പ്രശസ്ത് ആപ്പ്, ടൈപ്പ് വൺ പ്രമേഹം, മോഡൽ സ്കൂൾ, ബഡ്ഡീസ് സിസ്റ്റം, ക്ലാസ് റൂം അനു രൂപീകരണ പ്രവർത്തനങ്ങൾ, പഠനോപകരണങ്ങൾ എന്നിവയിലായിരുന പരിശീലനം. സ്പെഷ്യൽ എഡ്യൂക്കേറ്റർ സി. സന്ദീപ്, കെ. രതി, സി.പി ലക്ഷ്മി, കെ. ലീന, കെ.എ സുഷമ, എം. പ്രസന്ന, എം. അബ്ദുൽ സത്താർ, ക്ലസ്റ്റർ കോഡിനേറ്റർ സലിം മാലിക്, കെ. അനീഷ് എന്നിവർ പരിശീലനത്തിന് നേതൃത്വം നൽകി.