logo
AD
AD

ദേശീയ അം​ഗീകാര നിറവിൽ മുതുതല ആയുർവേദ ആശുപത്രി

പട്ടാമ്പി ⚫ മുതുതല ഗവൺമെൻ്റ് ആയുർവേദ ഡിസ്പെൻസറിക്ക് ദേശീയ അംഗീകാരം ലഭിച്ചു. നാഷണൽ അക്രഡിറ്റേഷൻ ബോർഡ് ഫോർ ഹോസ്പിറ്റൽസ് ആൻ്റ് ഹെൽത്ത് കെയർ പ്രൊവൈഡേഴ്സിൻ്റെ (എൻ എ ബി എച്ച് ) ഗുണനിലവാര അംഗീകാരമാണ് ഡിസ്പെൻസറിക്ക് ലഭിച്ചത്. ആരോഗ്യ സ്ഥാപനങ്ങളുടെ മികച്ച സേവന നിലവാരം ഉറപ്പാക്കുന്നതി നുള്ള മാനദണ്ഡങ്ങൾ പാലിക്കുന്ന സ്ഥാപനങ്ങൾക്കാണ് എൻ എ ബി എച്ച് സർട്ടിഫിക്കേഷൻ നൽകുന്നത്. അടിസ്ഥാന സൗകര്യ വികസനം, രോഗികളോടുള്ള സൗഹൃദ സമീപനം, രോഗികളുടെ സുരക്ഷ, ഔഷധങ്ങളുടെ ഗുണമേന്മ, അണുബാധ നിയന്ത്രണം തുടങ്ങിയ വിവിധ സേവന മേഖലകളിലെ ഉയർന്ന നിലവാരം വിലയിരുത്തിയ ശേഷമാണ് മുതുതല ഡിസ്പെൻസറിയെ അംഗീകാരത്തിനായി തിരഞ്ഞെടുത്തത്. കഴിഞ്ഞ ദിവസം തിരുവനന്തപുരം ടാഗോർ തിയേറ്ററിൽ സംഘടിപ്പിച്ച ചടങ്ങിൽ മന്ത്രി വീണാ ജോർജിൽ നിന്നും പ്രസിഡൻ്റ് എ ആനന്ദവല്ലി , മെഡിക്കൽ ഓഫിസർ ഡോ.പി പി ഫിബി മോൾ, പഞ്ചായത്തംഗം പി വി സജിത എന്നിവർ ചേർന്ന് ഏറ്റു വാങ്ങി.

latest News