logo
AD
AD

കാഷ്വൽ തൊഴിലാളികളെ സ്ഥിരപ്പെടുത്തണം

പട്ടാമ്പി നെല്ലു ഗവേഷണ കേന്ദ്രത്തിൽ നിലവിലുള്ള കാഷ്യൽ തൊഴിലാളികളെ സ്ഥിരപ്പെടുത്താൻ ആവശ്യമായ നടപടി സ്വീകരിക്കണമന്ന് ഫാം തൊഴിലാളി യൂണിയൻ സിഐടിയു പട്ടാമ്പി യൂണിറ്റ് സമ്മേളനം ആവശ്യപ്പെട്ടു. പട്ടാമ്പി ആർ എ ആർ എസിൽ സംഘടിപ്പിച്ച സമ്മേളനം സിപിഐ എം പട്ടാമ്പി ഏരിയ സെക്രട്ടറി ടി ഗോപാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. കെ പി അജയൻ അധ്യക്ഷനായി.

യൂണിറ്റ് സെക്രട്ടറി സി.അയ്യപ്പൻ റിപ്പോർട്ട് അവതരിപ്പിച്ചു. ഫാം തൊഴിലാളി യൂണിയൻ ജനറൽ സെക്രട്ടറി പി.ആർ സുരേഷ് ബാബു, സി.ഐ.ടി.യു ഡിവിഷൻ സെക്രട്ടറി എ.വി സുരേഷ്, സിപിഐ എം ഏരിയ കമ്മിറ്റി അംഗങ്ങളായ പി. വിജയകുമാർ, കെ.സി ഷാജി, ശങ്കരമംഗലം ലോക്കൽ സെക്രട്ടറി എം.പി മുഹമ്മദ് ഷാഫി, പട്ടാമ്പി ലോക്കൽ സെക്രട്ടറി കെ. ഗോപാലകൃഷ്ണൻ, വി. മണികണ്ഠൻ, പി രമണി എന്നിവർ സംസാരിച്ചു.

ഭാരവാഹികളായി കെ.സി ഷാജി (പ്രസിഡന്റ്), എം.പി മുഹമ്മദ് ഷാഫി (വർകിംങ് പ്രസിഡന്റ്), സി. അയ്യപ്പൻ (സെക്രട്ടറി), എം.പി ഉണ്ണികൃഷ്ണൻ (ജോയന്റ് സെക്രട്ടറി).

latest News