മികവിൻ്റ സാക്ഷ്യപത്രമായി 'എന്റെ വിദ്യാലയം'

പട്ടാമ്പി ⚫ വിളയൂർ എടപ്പലം പി.ടി.എം.വൈ.എച്ച്.എസ് സ്കൂളിലെ മികവിൻ്റ സാക്ഷ്യപത്രമായി 'എന്റെ വിദ്യാലയം' പത്രം. സ്കൂളിലെ വിദ്യാർത്ഥികൾ കൈവരിച്ച നേട്ടങ്ങൾ ഉൾപ്പെടുത്തിയ ഒരു മികവിൻ്റെ പത്രം.
വിദ്യാർത്ഥികൾ തന്നെയാണ് പത്രത്തിന്റെ എഡിറ്റോറിയൽ. അവരാണ് വാർത്തകൾ, പത്രത്തിലെ ചിത്രങ്ങൾ, ഫോട്ടോകൾ എന്നിവ ഒരുക്കിയത്, പത്രം രൂപകല്പന ചെയ്യുന്നതിലും കുട്ടികൾ തന്നെയായിരുന്നു മുന്നിൽ. ഏറെ ആവശേത്തോടെയായിരുന്നു അവർ പുതിയ സംരംഭം ഏറ്റെടുത്തത്. ഇത്തവണ സ്കൂളിൽ വെച്ച് നടന്ന സബ് ജില്ല കലോത്സവത്തിൻ്റെ ഭാഗമായി ഇറക്കിയ 'കലയഴക് ' എന്ന ഓൺലൈൻ പത്രത്തിൽ അവർ നടത്തിയ പ്രവർത്തനം പുതിയ പത്രം പുറത്തിറക്കുന്നതിൽ വിദ്യാർത്ഥികൾക്ക് പ്രചോതനമായി.
കുട്ടികളോടൊപ്പം സാങ്കേതിക സഹായത്തിനായി ലിറ്റിൽകൈറ്റ്സ് അംഗങ്ങളും, അധ്യാപകരും ഒപ്പം നിന്ന തോടെ എൻ്റെ വിദ്യാലയം എന്ന മികവിൻ്റെ കുട്ടിപത്രം എടപ്പലം പി.ടി.എം.വൈ.എച്ച്.എസ് സ്കൂളിന്റെ അഭിമാന പത്രമായി മാറി.