ഓങ്ങല്ലൂർ പഞ്ചായത്തിൽ ലാപ്ടോപ്പുകൾ വിതരണം ചെയ്തു

പട്ടാമ്പി ⚫ ഓങ്ങല്ലൂർ പഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി 8 ലക്ഷം രൂപ വകയിരുത്തിയാണ് പട്ടികജാതി വിഭാഗത്തിലെ വിദ്യാർത്ഥികൾക്ക് ലാപ്ടോപ്കൾ വിതരണം ചെയ്തു. പഞ്ചായത്തിലെ ഗ്രാമസഭകളിൽ നിന്നും തിരഞ്ഞെടുത്ത വിവിധ വാർഡുകളിൽ നിന്നുള്ള 22 വിദ്യാർത്ഥിനികൾക്കാണ് ലാപ്ടോപ്പുകൾ വിതരണം ചെയ്തത്. ഓങ്ങല്ലൂർ പഞ്ചായത്തിൽ സംഘടിപ്പിച്ച ചടങ്ങിൽ പഞ്ചായത്ത് പ്രസിഡന്റ് രതി ഗോപാലകൃഷ്ണൻ വിതരാണോൽഘാടനം നിർവഹിച്ചു.
വൈസ് പ്രസിഡന്റ് ടി.പി. രജീഷ് അധ്യക്ഷനായി. സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ മാരായ പ്രിയ പ്രശാന്ത്, കെ പുഷ്പലത, ജലജ ശശികുമാർ, പഞ്ചായത്തംഗങ്ങ ളായ വി ടി ശിഹാബുദ്ദീൻ, റജീന, സെക്രട്ടറി വി ജഗദീഷ്, അസിസ്റ്റന്റ് സെക്രട്ടറി രമ്യ, പ്ലാൻ ഫെസിലിറ്റേറ്റർ ടി വി ഗിരീഷ് എന്നിവർ സംസാരിച്ചു.