ഓങ്ങല്ലൂർ ഗ്രാമപഞ്ചായത്ത്; ലൈഫ് പദ്ധതിക്കു തന്നെ മുൻഗണന
പട്ടാമ്പി ⚫ ലൈഫ് ഭവന പദ്ധതിക്ക് മുൻഗണന നൽകി ഓങ്ങല്ലൂർ പഞ്ചായത്ത് ബഡ്ജറ്റ്. ലൈഫിനായി 7 കോടിയും, അടിസ്ഥാന സൗകര്യ വികസനത്തിന് 2 കോടിയും മാറ്റി വെച്ചു. കാർഷിക മേഖലയിലേക്ക് 90 ലക്ഷവും, ആരോഗ്യ മേഖലക്ക് 95 ലക്ഷവും നീക്കിവെച്ചിട്ടുണ്ട്. സർക്കാറിന്റെ പുതിയ സംവിധാനമായ ഈസികിച്ചൻ പദ്ധതിക്കായി ബഡ്ജറ്റിൽ 10 ലക്ഷം രൂപയും നീക്കിവെച്ചു. ആകെ 40, 21,49, 334 രൂപ വരവും, 39,66,15,000 ചിലവും, 55, 34, 334 നീക്കിയിരിപ്പും പ്രതീക്ഷിക്കുന്ന ബജറ്റാണ് വൈസ് പ്രസിഡന്റ് ടി ൽ.പി രജീഷ് അവതരിപ്പിച്ചത്. പ്രസിഡന്റ് രതി ഗോപാലകൃഷ്ണൻ അധ്യക്ഷയായി. സെക്രട്ടറി കെ. ജഗദീഷ് സ്വാഗതം പറഞ്ഞു. സ്ഥിരം സമിതി അധ്യക്ഷമാരായ കെ. പുഷ്പലത, പ്രിയ പ്രശാന്ത്, ജലജ ശശികുമാർ, വിവിധ വാർഡ് അംഗങ്ങൾ, നിർവ്വാഹണ ഉദ്യോഗസ്ഥർ, ജീവനക്കാർ എന്നിവർ പങ്കെടുത്തു.