നിയന്ത്രണം വിട്ട സ്വകാര്യ ബസ് ടാങ്കർ ലോറിയിൽ ഇടിച്ച് അപകടം
പട്ടാമ്പി ⚫ വാടാനാംകുറുശ്ശി ശ്രീനാരായണക്ക് സമീപം സ്വകാര്യ ബസ് ടാങ്കർ ലോറിയിൽ ഇടിച്ച് അപകടം. പാലക്കാടു നിന്നും ഗുരുവായൂരിലേക്ക് പോവുകയായിരുന്ന സ്വകാര്യ ബസ് നിയന്ത്രണം വിട്ട് റോഡരികിൽ നിർത്തിയിട്ടിരുന്ന വാട്ടർ ടാങ്കർ ലോറിയിൽ ഇടിക്കുകയായിരുന്നു. ബുധനാഴ്ച വൈകിട്ടായിരുന്നു അപകടം. റോഡ് നിർമ്മാണ ചുമതലയുള്ള ജാസ്മിൻ കൺസ്ട്രക്ഷൻ കമ്പനിയുടെതാണ് ടാങ്കർ ലോറി. അപകടത്തിൽ ബസ് യാത്രക്കാരായ മൂന്നുപേർക്ക് പരിക്കേറ്റു.