പുരസ്കാര നിറവിൽ വിളയൂർ

പട്ടാമ്പി ⚫ പാലക്കാട് ജില്ലയിലെ മികച്ച അങ്കണവാടിക്കുള്ള സംസ്ഥാന പുരസ്കാരവും, മികച്ച സൂപ്പർ വൈസർക്കുള്ള പുരസ്കാരവും ഏറ്റുവാങ്ങി വിളയൂരിന് അഭിമാന നിമിഷം.
മികച്ച അങ്കണവാടിക്കുള്ള പുരസ്കാരം വിളയൂർ അമ്പാടിക്കുന്ന് അംഗണവാടിക്കു വേണ്ടി വർക്കർ അനിതയും, ഹെൽപ്പർ രജിതയും ഏറ്റു വാങ്ങിയപ്പോൾ മികച്ച സൂപ്പർ വൈസർക്കുള്ള പുരസ്കാരം പട്ടാമ്പി അഡീഷണൽ ഐ.സി.ഡി.എസ്. ഓഫീസിലെ ജയശ്രീ.കെ.നരേന്ദ്രനും ഏറ്റുവാങ്ങി.
തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച ചടങ്ങിൽ വനിത ശിശു വികസന സാമൂഹ്യനീതി വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയിൽനിന്നും, ഡയറക്ടറിൽ നിന്നുമായാണ് പുരസ്കാരങ്ങൾ എറ്റുവാങ്ങിയത്. വിളയൂർ പഞ്ചായത്തിലെ സാമൂഹ്യനീതിയുടെയും,വനിതാ ശിശു വികസന വകുപ്പിൻ്റെയും പദ്ധതി നിർവാഹന ഓഫീസർ കൂടിയാണ് ജയശ്രീ.കെ.നരേന്ദ്രൻ.