നിരോധിച്ച പ്ലാസ്റ്റിക് നിർമാണ കമ്പനികൾക്കെതിരെ കർശ്ശന നടപടി സ്വീകരിക്കും; മന്ത്രി എ.ബി. രാജേഷ്
തിരുവനന്തപുരം ⚫ നിരോധിച്ച പ്ലാസ്റ്റിക് നിർമാണ കമ്പനികൾക്കെതിരെ നടപടി സ്വീകരിക്കാനൊരുങ്ങി സംസ്ഥാന സർക്കാർ. ഇത്തരക്കാർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് മന്ത്രി എം.ബി. രാജേഷ്.
മൂവാറ്റുപുഴ ഉറവക്കുഴിയിൽ മുനിസിപ്പാലിറ്റി ആരോഗ്യവിഭാഗം എൻഫോഴ്സസ്മെന്റ് സ്ക്വാഡ് നടത്തിയ പരിശോധനയിൽ നിരോധിച്ച 33 ടണ്ണോളം വരുന്ന ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ഉൽപ്പന്നങ്ങളും അസംസ്കൃത വസ്തുക്കളും കണ്ടെത്തി. തുടർന്ന് അനധികൃതമായി പ്രവർത്തിച്ചു വന്നിരുന്ന നിരോധിത പ്ലാസ്റ്റിക് ബാഗ് നിർമാണ കമ്പനിയിൽ നാലു മണിക്കൂർ നീണ്ട റെയ്‌ഡിനു ശേഷം നടപടികൾ പൂർത്തിയാക്കി മുൻസിപ്പൽ ഉദ്യോഗസ്ഥർ കമ്പനി അടച്ചുപൂട്ടി. കൂടാതെ കമ്പനിക്കെതിരെ നിയമമനുസരിച്ചുള്ള പിഴ ചുമത്താനും നടപടി സ്വീകരിച്ചു.
നിരോധിത പ്ലാസ്റ്റിക് ബാഗ് നിർമാണ കമ്പനിക്കെതിരെ നടപടി സ്വീകരിച്ച് പൂട്ടിച്ച മൂവാറ്റുപുഴ മുനിസിപ്പൽ ഉദ്യോഗസ്ഥരെ മന്ത്രി എം.ബി. രാജേഷ് അഭിനന്ദിച്ചു. വരും ദിവസങ്ങളിൽ ഇത്തരം സ്ഥാപനങ്ങൽ കേന്ദ്രീകരിച്ച് കൂടുതൽ പരിശോധനകളും, നടപടികളും സ്വീകരിക്കുമെന്നും മന്ത്രി മുന്നറിയിപ്പ് നൽകി.