‘'അപ്പൂപ്പൻ താടി' പഠന ശിൽപ്പശാല
പട്ടാമ്പി ⚫ മുതുതല പഞ്ചായത്ത് സമഗ്ര വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി ദ്വിദിന പഠന ശിൽപശാല 'അപ്പൂപ്പൻ താടി' എന്ന പേരിൽ സംഘടിപ്പിച്ചു. പെരുമുടിയൂരിലെ എസ്.എൻ.ജി.എൽ.പി സ്കൂൾ പട്ടാമ്പിയിൽ വച്ച് സംഘടിപ്പിച്ച ശിൽപ്പശാലയിൽ മുതുതല പഞ്ചായത്തിലെ 11 വിദ്യാലയങ്ങളിൽ നിന്നുള്ള 67 വിദ്യാർത്ഥികൾ പങ്കെടുത്തു.
എൽ.പി, യു.പി വിദ്യാർത്ഥികൾക്ക് കളിക്കാനും, ചിരിക്കാനും, ആടിപ്പാടാനും, യുക്തിചിന്തയും, നിരീക്ഷണ ബോധവും, വളർത്താനും ഉതകുന്ന വിധമായിരുന്നു ശിൽപശാല. മുതുതല പഞ്ചായത്ത് പ്രസിഡന്റ് എ. ആനന്ദവല്ലി ശിൽപ്പശാല ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർ പേഴ്സൺ ബുഷറ സമദ് അധ്യക്ഷയായി. ചടങ്ങിൽ ഈ വർഷത്തെ ഉജ്ജ്വല ബാല്യം പുരസ്കാരം ലഭിച്ച നീരവ്.എസ്.ഗണേഷ് മുഖ്യാതിഥിയായി. സെമിനാറിന്റെ ആദ്യ ദിനത്തിൽ ആബിദ് മംഗലം നേതൃത്വം നൽകിയ നാടകക്കളരിയും, ഭാഷ, നാടൻ പാട്ട്, ഗണിതം, ശാസ്ത്രം, നിർമ്മാണം, യോഗ എന്നീ വിഷയങ്ങളിലായി വിവിധ അധ്യാപകർ ക്ലാസെടുത്തു.
പഠന യാത്രയും, ക്യാമ്പ് ഫയറും ശിൽപശാലയെ ശ്രദ്ധേയമാക്കി. സമാപന സമ്മേളനത്തിൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി. മുകേഷ് അധ്യക്ഷനായി. സംസ്ഥാന ടെലി ഫിലിം പുരസ്കാരം ലഭിച്ച അനൂപ് കൃഷ്ണൻ മുഖ്യാതിഥിയായി. വികസന സറ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ പി.എം. ഉഷ സമ്മാനദാനം നിർവ്വഹിച്ചു. പട്ടാമ്പി ഉപജില്ല ഓഫീസർ ആർ.പി ബാബുരാജ്, ബി.ആർ.സി പ്രതിനിധി സജീഷ്, ഇംപ്ലിമെന്റിംഗ് ഓഫീസർ നിർമ്മല, എം.എം.സി ചെയർമാൻ അലിക്കുട്ടി, എം.പി.ടി.എ പ്രസിഡന്റ് ഹിമ, പ്രധാന അധ്യാപിക ഗീതാലക്ഷ്മി, സ്റ്റാഫ് സെക്രട്ടറി അബ്ദുൽ റഷീദ് എന്നിവർ സംസാരിച്ചു.