logo
AD
AD

അന്തസ്സുറ്റ ജീവിതം നമ്മുടെ അവകാശം; വനിതകളുടെ രാത്രി നടത്തം

പട്ടാമ്പി ⚫ മാർച്ച് 8,വനിത ശിശു വികസന വകുപ്പിൻ്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര വനിത ദിനാചരണത്തിന്റെ ഭാഗമായി പട്ടാമ്പി ഐ.സി.ഡി.എസും, മുതുതല പഞ്ചായത്തും സംയുക്തമായി രാത്രി നടത്തം സംഘടിപ്പിച്ചു.

മേലെ കൊടുമുണ്ടയിൽ നിന്നും രാത്രി 9.30 നായിരുന്നു വനിതകളുടെ രാത്രി നടത്തം. തെരുവു വിളക്കിന്റെ നേർത്ത വെളിച്ചത്തിൽ ഏതാണ്ട് അഞ്ചു കിലോമീറ്റർ നിർഭയം നടന്നാണ് ഇന്നിന്റെ പെൺകരുത്തുകൾ പട്ടാമ്പി കൃഷ്ണ തിയ്യറ്ററിൽ സെക്കന്റ് ഷോ സിനിമ കാണാൻ എത്തിയത്. രാത്രി നടത്തം വനിതാ ശിശു വികസന വകുപ്പിന്റെ നേത്യത്വത്തിൽ എല്ലാ വർഷവും നടത്തിവരുന്ന പരിപാടിയാണ്. ഇത്തവണ ഒരു സെന്റ് ഷോ സിനിമ കൂടി കാണാം എന്നത് ഒരു ചുവടു കൂടി ഞങ്ങൾ ധീരതയോടെ നടന്നടുക്കുന്നു എന്നതിന്റെ സൂചനയാണ്. വരും നാളുകളെ കരുത്തോടെ പൊതു സമൂഹത്തിൽ അഭിമുഖീകരിക്കാനുള്ള ഊർജ്ജം സ്ത്രീ സമൂഹം തീർച്ചയായും ആർജ്ജിച്ചെടുക്കേണ്ടത് നമ്മുടെ സമൂഹത്തിന്റെ ആവശ്യമാണ്.

മുതുതല പഞ്ചായത്ത് പ്രസിഡന്റ് എ. ആനന്ദവല്ലി, പഞ്ചായത്ത് സ്റ്റാന്റിംങ്ങ് കമ്മിറ്റി ചെയർപേഴ്സൺ പി.എം ഉഷ, സിഡിഎസ് ചെയപേഴ്സൺ പി. ഗീത എന്നിവർ നേത്യത്വം നൽകി. കുടുംബശ്രീ, ഹരിതകർമ്മ സേന, അങ്കണവാടി ജീവനക്കാർ, വിവിധ വനിതാ കൂട്ടായ്മകൾ തുടങ്ങി 100 ഓളം വരുന്ന വനിതകളാണ് രാത്രി നടത്തത്തിൽ പങ്കാളികളായത്.

latest News