ഇംപ്രൂവ് യുവര്‍ ബിസിനസ്സ് - സംരംഭകത്വ ശില്‍പ്പശാല സംഘടിപ്പിക്കും
സംരംഭകര്‍ക്കായി അന്താരാഷ്ട്ര തൊഴില്‍ സംഘടനയും വ്യവസായ വാണിജ്യ വകുപ്പിന്റെ സംരംഭകത്വ വികസന സ്ഥാപനമായ കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ എന്റര്‍പ്രണര്‍ഷിപ്പ് ഡെവലപ്പ്മെന്റും ചേര്‍ന്ന് ആറ് ദിവസത്തെ ശില്‍പ്പശാല സംഘടിപ്പിക്കുന്നു. സംരംഭകര്‍ക്ക് മാര്‍ച്ച് 10 മുതല്‍ 15 വരെ കളമശ്ശേരിയിലുള്ള കെ.ഐ.ഇ.ഡി (കീഡ്) കാമ്പസില്‍ നടക്കുന്ന ശില്‍പ്പശാലയില്‍ മാര്‍ക്കറ്റിങ്, ബയിങ് ആന്‍ഡ് സ്റ്റോക്ക് കണ്‍ട്രോള്‍ , റെക്കോര്‍ഡ് കീപ്പിങ് , കോസ്റ്റിംഗ് ആന്‍ഡ് പ്രൈസിംഗ്, എച്ച്.ആര്‍ ആന്‍ഡ് പ്രൊഡക്ടിവിറ്റി, സ്‌കാലെപ്പ് പ്ലാനിങ് , ലീന്‍ ഫണ്ടമെന്റല്‍സ് തുടങ്ങിയ നിരവധി സെഷനുകള്‍ ആണ് ഉള്‍പെടുത്തിയിട്ടുള്ളത്. http://kied.info/training-calender/ ല്‍ അപേക്ഷ നല്‍കാം. തിരഞ്ഞെടുക്കപ്പെടുന്ന 30 പേര്‍ മാത്രം ഫീസ്് അടച്ചാല്‍ മതി. ഫോണ്‍:0484 2532890 / 2550322/9188922800.