റെയില്‍വേ ഗേറ്റ് അടച്ചിടും

മുതലമട ⚫ മുതലമട, കൊല്ലങ്കോട് റെയില്‍വെ സ്റ്റേഷനുകള്‍ക്കിടയിലെ 31-ാം നമ്പര്‍ ലെവല്‍ ക്രോസ് മാര്‍ച്ച് ആറിന് വൈകിട്ട് ആറു മണി മുതല്‍ മാര്‍ച്ച് എട്ടിന് രാവിലെ ആറു മണി വരെ അടച്ചിടുമെന്ന് സീനിയര്‍ സെക്ഷന്‍ എഞ്ചിനീയര്‍ അറിയിച്ചു. പട്ടഞ്ചേരി, കൊല്ലങ്കോട് വഴി പോകേണ്ട വാഹനങ്ങള്‍ മലയംപള്ളം, പൊക്കുന്നി, കാരാപറമ്പ് വഴിയോ, മലയമ്പള്ളം, അമ്പതി, കുറ്റിപ്പാടം വഴിയോ പോവണം.