logo
AD
AD

മികച്ച അങ്കണവാടി സൂപ്പർവൈസർ ജയശ്രീ.കെ.നരേന്ദ്രൻ

പട്ടാമ്പി ⚫ സംയോജിത ശിശു വികസന സേവന പദ്ധതിയി ൽ പാലക്കാട് ജില്ലയിലെ മികച്ച അങ്കണവാടി സൂപ്പർവൈസറായി പട്ടാമ്പി അഡീഷണൽ ഐ.സി.ഡി.എസ്. ഓഫീസിലെ ജയശ്രീ കെ നരേന്ദ്രനെ തിരഞ്ഞെടുത്തു. കൊപ്പം, വിളയൂർ സാമൂഹ്യനീതി പഞ്ചായത്ത് നിർവ്വഹണ വനിതാ ശിശുവികസനം ഉദ്യോഗസ്ഥയാണ് ജയശ്രീ.

അംഗൻവാടികളെ ശിശു സൗഹൃദ അംഗൻവാടികളാക്കുന്ന പ്രവർത്തനം, ഭിന്നശേഷിക്കാർക്ക് സ്പെഷ്യൽ അംഗൻവാടി പദ്ധതി തയ്യാറാക്കൽ, സംസ്ഥാനത്ത് ആദ്യമായി വനിതാ ശിശു വികസന വകുപ്പിന്റെ ഐ.സി.ഡി.എസിന്റെ എംബ്ലമുള്ള ഏകീകൃത ജെന്റർ യൂണിഫോം വിളയൂരിൽ ആരംഭിക്കാൻ നേത്യത്വം നൽകി. ജെന്റർ പ്രോഗ്രാമിന്റെ സ്റ്റേറ്റ് റിസോർട്ട് പേഴ്സണായ ജയശ്രി നിരവധി കോളേജുകളിലും, സ്കൂളുകളിലും ലിംഗസമത്വ ത്തിന്റെ ഭാഗമായ ബോധവൽക്കരണ ക്ലാസ് നടത്തിയിട്ടുണ്ട്. പാലക്കാട് ജില്ലയിലെ വനിതാ ജാഗ്രത സമിതിയുടെ പ്രവർത്തനങ്ങളും, ചൈൽഡ് പ്രൊട്ടക്ഷൻ കമ്മിറ്റിയുടെ പ്രവർത്ത നങ്ങളും വിളയൂരിൽ സജീവമായി നടത്തി വരുന്നു. നാഷണൽ ഡിസാസ്റ്റർ മാനേജ്മെന്റ് അതോറിട്ടിയുടെ ജില്ലാ തല റിസോഴ്സ് പേഴ്സൺ കൂടിയാണ് ജയശ്രീ.

ഇപിസി കേന്ദ്ര ഗവൺമെന്റിന്റെ ആഭ്യന്തര മന്ത്രാലയത്തിന്റെ ദുരന്തനിവാരണ അതോറിറ്റി യുടെ റിവേഴ്സ് പേഴ്സണാണ് നിലവിൽ ഇവർ. ഇതുമായി ബന്ധപ്പെട്ട ക്ലാസുകളും ജയശ്രി നടത്തിവരുന്നുണ്ട്. ഞായറാഴ്ച സ്കൂളുകളിൽ ക്യാമ്പയിൻ ക്ലാസുകളും, ഡിപ്പാർട്ട്മെന്റിന്റെ യും, സാമൂഹ്യ വേദിയുടെയും ക്ലാസുകളും നടത്തുന്നു. കൂടാതെ ഭിന്നശേഷി മേഖലയിലും അവർക്ക് പ്രവർത്തനങ്ങളുമുണ്ട്. വിളയൂർ പഞ്ചായത്തിന്റെ സാമൂഹ്യ നീതിയുടെയും, വനിതാ ശിശു വികസന വകുപ്പിന്റെയും പദ്ധതി നിർവാഹന ഓഫീസർ കൂടിയാണ് ജയശ്രീ. പട്ടാമ്പി ഗവ.ഹയർ സെക്കണ്ടറി സ്കൂളിന് സമീപം ബിസിനസ്സു കാരനായ പീടിയേക്കൽ നരേന്ദ്രൻ (സുന്ദരൻ) ആണ് ഭർത്താവ്. മക്കൾ ശ്രീലക്ഷമി (എം.ബി.ബി.എസ്.എം.ഡി വിദ്യാർത്ഥിനി ), ശ്രീലേഖ (എം.ബി.ബി.എ വിദ്യാർത്ഥിനി ). മരുമകൻ ശ്രീരാജ് (എം.ബി.ബി എസ്.എം.ഡി വിദ്യാർത്ഥി)

latest News