logo
AD
AD

യാത്രക്കാർക്ക് നോമ്പുതുറ ഒരുക്കി എസ്.വൈ.എസ് ഇഫ്താർ ഖൈമ

പട്ടാമ്പി ⚫ വഴിയാത്രക്കാരായ നോമ്പുകാർക്ക് ഇഫ്താർ കിറ്റ് ഒരുക്കി നൽകി എസ്.വൈ.എസ് സാന്ത്വനം വളണ്ടിയർമാർ. ദിനംപ്രതി നൂറുകണക്കിനാളുകളാണ് ഇഫ്താർ ഖൈമ വഴി നോമ്പുതുറക്കുന്നത്. മേലേ പട്ടാമ്പി അലക്സിന് സമീപത്തെ പെട്രോൾ പമ്പിന് മുൻവശമാണ് എസ്.വൈ.എസ് പട്ടാമ്പി സോൺ കമ്മിറ്റി റമദാൻ ക്യാമ്പയിൻ ഭാഗമായി ഇഫ്താർ ഖൈമ സജ്ജമാക്കിയിട്ടുള്ളത്.നോമ്പ് തുറക്കാൻ സമയമാകുമ്പോൾ ഈത്തപ്പഴം, വെള്ളം, പഴവർഗ്ഗങ്ങൾ, ലഘു ഭക്ഷണങ്ങൾ അടങ്ങിയ കിറ്റുകളുമായി എസ്.വൈ.എസ് സാന്ത്വനം വളണ്ടിയർമാരും സോൺ ഭാരവാഹികളും എത്തും.

റോഡരികിൽ സജ്ജീകരിച്ച താത്കാലിക ടെൻ്റു കേന്ദ്രീകരിച്ചാണ് യാത്രക്കാർക്ക് കിറ്റുകൾ നൽകുന്നത്. വിശുദ്ധ റമദാൻ ആത്മ വിശുദ്ദിക്ക് എന്ന പ്രമേയത്തിലാണ് റമളാൻ ക്യാമ്പയിൻ നടത്തുന്നത്. ഇതിൻ്റെ ഭാഗമായുള്ള ഇഫ്താർ ഖൈമയിൽ തെരഞ്ഞെടുക്കപ്പെട്ട യൂണിറ്റുകളിൽ നിന്നുള്ള പ്രവർത്തകർ തയ്യാർ ചെയ്ത് ശേഖരിച്ച വിഭവങ്ങളാണ് ഉൾപ്പെടുത്തിയിട്ടുള്ളത്. റമളാൻ ആദ്യ മുതൽ ഇതിന് വലിയ പ്രതികരണമാണ് ലഭിച്ച് വരുന്നത്.

വാഹന യാത്രക്കാർ, ഉദ്യോഗസ്ഥർ, നഗര കേന്ദ്രീകൃത ജോലിക്കാർ, ഇതര സംസ്ഥാന തൊഴിലാളികൾ ഉൾപ്പെടെ നൂറുകണക്കിന് ആളുകൾ ഓരോ ദിവസവും ഇഫ്താർ ഖൈമ വഴി നോമ്പുതുറക്കുന്നുണ്ടെന്ന് എസ് വൈ എസ് പട്ടാമ്പി സോൺ നേതാക്കൾ പറഞ്ഞു. എസ് വൈ എസ് പട്ടാമ്പി സോൺ പ്രസിഡണ്ട് ഉസ്മാൻ സഖാഫി കോഴിക്കോട്ടിരി, ജനറൽ സെക്രട്ടറി യു എ റഷീദ് അസ്ഹരി പാലത്തറ ഗേറ്റ്, സാമൂഹികം സെക്രട്ടറി നിസാം സഖാഫി പട്ടാമ്പി, ഓർഗനൈസേഷൻ സെക്രട്ടറി ഫസൽ പട്ടാമ്പ, ദഅവ സെക്രട്ടറി താഹിർ കള്ളാടിപ്പറ്റ എന്നിവരുടെ നേതൃത്വത്തിലുള്ള സാന്ത്വനം വളണ്ടിയർമാരാണ് ഇഫ്താർ ഖൈമക്ക് നേതൃത്വം നൽകിവരുന്നത്.

latest News