logo
AD
AD

നെൽ കർഷകരെ സഹായിക്കാൻ പട്ടാമ്പി സർവ്വീസ് സഹകരണ ബാങ്കിന്റെ നെല്ല് സംഭരണ കേന്ദ്രം

പട്ടാമ്പി ⚫ പട്ടാമ്പി സർവീസ് സഹകരണ ബാങ്കിന്റെ നേത്യത്വത്തിൽ ആരംഭിക്കുന്ന നെല്ലു സംഭരണ കേന്ദ്രത്തിന്റെ നിർമ്മണം പൂർത്തിയാക്കി ഉദ്ഘാടനത്തിന് ഒരുങ്ങുന്നു. ബാങ്കിൻ്റെ ഉടമസ്ഥതയിലുള്ള മുതുതല, പറക്കാട് ഫുട്ബാൾ ടർഫിന് സമീപമാണ് 4000 ചതുരശ്രഅടി വിസ്ത്രീണ്ണമുള്ള കെട്ടിടത്തിന്റെ നിർമ്മാണം പൂർത്തീകരിച്ചിരിക്കുന്നത്. നബാഡ് അഗ്രികൾച്ചറൽ ഇൻഫാ സ്ട്രെക്ച്ചർ ഫണ്ടു (എയിഫ് ) വഴി നടപ്പാക്കുന്ന പദ്ധതിയുടെ നിർമ്മാണത്തിന് 1.40 കോടി രൂപയാണ് ചെലവ്.

ബാങ്ക് പരിധിയിലുള്ള ഒന്നാം വിള നെൽകൃഷി നടത്തുന്ന കൃഷിക്കാരെ സഹായിക്കാനാണ് പദ്ധതി ലക്ഷ്യമിടുന്നത്. നെല്ല് സംഭരണ കേന്ദ്രത്തിന്റെ പ്രവർത്തനം ആരംഭിക്കുന്ന തോടെ ബാങ്ക് പരിതിയിലുള്ള കർഷകരുടെ പ്രധാനാവശ്യമായ നെല്ലുസംഭരണം കാര്യക്ഷമമായി നടപ്പാക്കാനാകും. കെട്ടിട നിർമ്മാണം പൂർത്തിയായതോടെ അനുബന്ധ സംവിധാനങ്ങൾ കൂടി ഒരുക്കി പദ്ധതിയുടെ ഉദ്ഘാടനം നിർവ്വഹിക്കാനുള്ള ശ്രമത്തിലാണ് ബാങ്ക് ഭരണ സമിതിയെന്ന് ബാങ്ക് പ്രസിഡൻ്റ് എൻ.പി വിനയകുമാർ പറഞ്ഞു. പാടത്തു നിന്ന് കൊണ്ടുവരുന്ന നെല്ല് പതിരുകളഞ്ഞ് സൂക്ഷി ക്കാനുള്ള സംവിധാനമാണ് കേന്ദ്രത്തിൽ ഉണ്ടാവുക. കൊയ്ത്തും, മെതിയും കഴിഞ്ഞ് നെല്ല് സംഭരിച്ചു വെക്കാനാകാതെ ബുദ്ധിമുട്ടുന്ന കർഷർക്ക് നെല്ലുസംഭരണ കേന്ദ്രം വലിയ അനുഗ്രഹമാകുമെന്നുറപ്പാണ്. സപ്ലൈകോ വഴി നെല്ലു നൽകാനായി കാത്തിരിക്കുന്ന കർഷകർക്ക് ഇനി മുതൽ നെല്ല് ഇവിടെ കൊണ്ടു വന്ന് സൂക്ഷിക്കാൻ കഴിയും. ദീർഘകാലമായി അണുകുടുംബങ്ങളിലേക്ക് ചുരുങ്ങി സ്ഥല പരിമിതിയിൽ പാട്ടത്തിനും മറ്റുമെടുത്ത് കൃഷി ജീവിതമാക്കിയ നെൽകർഷകർ അനുഭവിക്കുന്ന ദുരിതം ചെറുതല്ല. കൊയ്തെടുക്കുന്ന നെല്ല് മെതിച്ച് ചേറിഉണക്കി സൂഷിക്കുന്നത് ഏറെയും പാടശേഖരങ്ങളിലോ, തൊട്ടടുത്ത പറമ്പുകളിലോവാണ്. പന്നി ഉൾപ്പെടെയുള്ള മൃഗങ്ങളുടെയും, എലിയുൾപ്പെടെയുള്ള ജന്തുജന്യ ജീവികളുടെയും ആക്രമണം തടയാൻ കണ്ണിലെണ്ണ ഒഴിച്ച് കാത്തിരിക്കണം സപ്ലൈകോ വന്ന് നെല്ലു കൊണ്ടുപോകും വരെ. അതിനിടയിൽ എപ്പോഴെങ്കിലും മഴയൊന്ന് പെയ്താൻ അവർ കണ്ട കിനാവുകളെല്ലാം പാടത്തു തന്നെ ഇല്ലാതാക്കുന്ന സ്ഥിതി.

പലരും ഒന്നാംവിള കൃഷിയിറക്കാതെ തരിശിടൻ തുടങ്ങിയതും ഇതെല്ലാം കാരണമാണ്. നെല്ലു സംഭരിക്കാൻ ഒരിടമാകുന്നതോടെ കാർഷിക മേഖലയിൽ പ്രവർത്തിക്കുന്നവർക്ക് കൂടുതൽ ഊർജ്ജത്തോടെ തൊഴിലെടുക്കാനാകും. ഒന്നാംവിള കൈവിട്ട പലരും രണ്ടാംവിള കൃഷിയിലേക്ക് ചുരുങ്ങി. പട്ടാമ്പി മേഖലയിൽ 1700 ഹെക്ടർ സ്ഥലത്താണ് രണ്ടാം വിള നെൽകൃഷി നടക്കുന്നുണ്ട്. അതിൽ നിന്നും ഏതാണ്ട് 8000 ടൺ നെല്ല് സപ്ലൈകോ വഴി നൽകുന്നുണ്ട്. ബാങ്കിന്റെ പരിധിയിൽ വരുന്ന പട്ടാമ്പി നഗരസഭ, കൊപ്പം പഞ്ചായത്തിലെ ആമയുർ, മേൽമുറി, മുതുതല പഞ്ചായത്ത്, ഓങ്ങല്ലൂർ പഞ്ചായത്തിലെ മരുതൂർ എന്നി വിടങ്ങളിലെ പാടശേഖരങ്ങളിൽ നെൽകൃഷി ഇറക്കുന്ന കർഷകർക്ക് പട്ടാമ്പി സർവ്വീസ് സഹകരണ ബാങ്കിന്റെ നെല്ല്സംഭരണകേന്ദ്രം വലിയ അനുഗ്രഹമാകുമെന്ന് ഉറപ്പാണ്.

latest News