അങ്കണവാടി കം ക്രഷ് വര്‍ക്കര്‍, ഹെല്‍പ്പര്‍ അപേക്ഷ ക്ഷണിച്ചു
പട്ടാമ്പി ⚫ ഓങ്ങല്ലൂര്‍ ഗ്രാമപഞ്ചായത്ത് പരിധിയില്‍ പുതിയതായി ആരംഭിക്കുന്ന അങ്കണവാടി കം ക്രഷിലേക്ക് വര്‍ക്കര്‍, ഹെല്‍പ്പര്‍ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഓങ്ങല്ലൂര്‍ ഗ്രാമപഞ്ചായത്തിലെ എട്ടാം വാര്‍ഡില്‍ സ്ഥിര താമസമുള്ള 18 നും 35 നും മദ്ധ്യേ പ്രായമുള്ള വനിതാ ഉദ്യോഗാര്‍ത്ഥി കള്‍ക്ക് അപേക്ഷിക്കാം.
വര്‍ക്കര്‍ തസ്തികയിലേക്ക് 12 -ാം ക്ലാസ് പാസായവര്‍ക്കും, ഹെല്‍പ്പര്‍ തസ്തികയിലേക്ക് എസ്.എസ്.എല്‍.സി പാസായവര്‍ക്കും അപേക്ഷിക്കാം. അപേക്ഷാ ഫോം പട്ടാമ്പി ഐസിഡിഎസ് പ്രൊജക്ട് ഓഫീസിലും, ഓങ്ങല്ലൂര്‍ പഞ്ചായത്ത് ഓഫീസിലും ലഭിക്കും. അവസാന തിയതി മാര്‍ച്ച് 11. ഫോണ്‍: 04662211832.