മൂന്ന് മോഷണ കേസുകളിൽ ആറുപേർ റിമാഡിൽ
പട്ടാമ്പി⚫ക്ഷേത്രങ്ങളിൽ നിന്നും വീടുകളിൽ നിന്നും പാത്രങ്ങൾ ഉൾപ്പെടെയുള്ള സാമഗ്രികൾ മോഷ്ടിച്ച് വില്പന നടത്തിയ കേസിൽ 19 നും 22 നുമിടയിൽ പ്രായമുള്ള ആറംഗ സംഘത്തെ കൊപ്പം പോലീസ് അറസ്റ്റു ചെയ്തു. തൃത്താല പട്ടിത്തറ ആലൂർ സ്വദേശി ആദിത്യൻ (21), തലക്കശ്ശേരി കോക്കാട് സ്വദേശി നവദത്ത് (20), വിളയൂർ കരിങ്ങനാട് സ്വദേശി വൈഷ്ണവ് (20), പട്ടിത്തറ ആലൂർ സ്വദേശി മുഹമ്മദ് ഷിബിൻ (20), തൃത്താല പട്ടിത്തറ ആലൂർ സ്വദേശി അശ്വിൻ (22), തൃത്താല പട്ടിത്തറ ആലൂർ സ്വദേശി ശ്രീഹരി (19) എന്നിവരെയാണ് പോലീസിന്റെ പിടിയിലായത്.
നേരത്തെ കരിങ്ങനാട് കരിപ്പമണ്ണ ക്ഷേത്രത്തിൽ നിന്നും വിലമതിപ്പുള്ള പാത്രങ്ങൾ കവരുകയും, തിരുവേഗപ്പുറയിൽ ഒരു വീട്ടിൽ നിന്നും വൻതോതിൽ അടക്ക മോഷണം നടത്തുകയും ചെയ്ത കേസിലും, വെളുത്തൂർ പർളിപ്പടിയിലെ വീട്ടിൽ നിന്നും ചെമ്പ്, ഓട് തുടങ്ങിയ പത്രങ്ങൾ മോഷണം നടത്തിയ കേസിലുമായാണ് കൊപ്പം പോലീസ് ഇവർക്കെതിരെ കേസെടുത്തത്. പ്രതികളെ ശനിയാഴ്ച വൈകീട്ട് കോടതിയിൽ ഹാജരാക്കി റിമാഡ് ചെയ്തു മോഷ്ടിച്ച വസ്തുക്കൾ കഴിഞ്ഞ ദിവസം ഇവർ തൃത്താലയിൽ വിൽപ്പന നടത്താൻ ശ്രമിക്കുന്നതിടയിൽ കടയുടമക്ക് തോന്നിയ സംശയമാണ് ഇവർ പോലീസിന്റെ പിടിയിലാവൻ ഇടയാക്കിയത്.
ഇതിൽ മൂന്നു പേരെയാണ് ആദ്യം പിടികൂടിയത് പിന്നീട് മറ്റു മൂന്നു പേരെ കൂടെ വിളിച്ചുവരുത്തി പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. തൃത്താല പോലീസിന്റെ സഹകരണത്തോടെ ആണ് കൊപ്പം പോലീസ് ഇവരെ അറസ്റ്റ് ചെയ്തത്. ഇവർ ഒരുമിച്ച് പഠിച്ചവരും കൂട്ടുകാരുമാണെന്നാണ് പോലീസ് പറയുന്നത്. ഇവർ മറ്റു കേസിൽ പ്രതിയായിട്ടുണ്ടോ എന്നത് പോലീസ് അന്വേഷിച്ചു വരികയാണ്. എസ് ഐ മാരായ അനന്തകൃഷ്ണൻ, നന്ദകുമാർ, എ എസ് ഐ മണി, എസ് സി പി ഒ മാരായ മുരുകൻ, രതീഷ്, ശ്രീജിത്ത്, ശിവദാസൻ, സിപിഒ ഷിജു എന്നിവരടങ്ങിയ പോലീസ് സംഘമാണ് പ്രതികളെ അറസ്റ്റു ചെയ്തത്.
