logo

സംസ്ഥാന സബ് ജൂനിയര്‍ ചെസ് ചാമ്പ്യന്‍ഷിപ്പ് വാണിയംകുളത്ത് തുടങ്ങി

ഒറ്റപ്പാലം⚫ചെസിലെ കേരളത്തിന്റെ ഭാവി താരങ്ങളെ കണ്ടെത്തുന്നതിന് വേദിയാവുകയാണ് വാണിയംകുളം. ചെസ് അസോസിയേഷന്‍ കേരള (CAK), ഓള്‍ പാലക്കാട് ജില്ലാ ചെസ് അസോസിയേഷന്‍ (APDCA), നെഹ്‌റു ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിറ്റിയൂഷന്‍സ് എന്നിവ സംയുക്തമായി സംഘടിപ്പിക്കുന്ന കേരള സംസ്ഥാന അണ്ടര്‍-15 (സബ് ജൂനിയര്‍) ഓപ്പണ്‍ ആന്റ് ഗേള്‍സ് ചെസ് ചാമ്പ്യന്‍ഷിപ്പ് 2026 വാണിയംകുളം പി.കെ. ദാസ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ തുടങ്ങി.

ചാമ്പ്യന്‍ഷിപ്പ് മൗറീഷ്യസ്-ഇന്ത്യ ഓണററി ട്രേഡ് കമ്മീഷണർ അഡ്വ. ഡോ. പി. കൃഷ്ണദാസ് ഉദ്ഘാടനം ചെയ്തു. പി.കെ. ദാസ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് ഡയറക്ടര്‍ (ഓപ്പറേഷന്‍സ്) ഡോ. ആര്‍. സി. കൃഷ്ണകുമാര്‍, പ്രിന്‍സിപ്പല്‍ ഡോ.സതീഷ് ജി പ്രഭു, ഓഫീസ് സുപ്രണ്ട് പി കെ ജയപ്രകാശ് Lt. എം എസ് ഗോപിമോഹനൻ എന്നിവര്‍ സംസാരിച്ചു.

ജൂലൈ 11, 12 തീയതികളിലായി നടക്കുന്ന ചാമ്പ്യന്‍ഷിപ്പില്‍ കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള യുവ ചെസ് താരങ്ങള്‍ മാറ്റുരയ്ക്കും. 20,000 രൂപയുടെ ക്യാഷ് പ്രൈസുകളും 50-ലധികം ട്രോഫികളും എല്ലാ മത്സരാര്‍ത്ഥികള്‍ക്കും സര്‍ട്ടിഫിക്കറ്റുകളും മൊമെന്റോകളും ഒരുക്കിയിട്ടുള്ള സംസ്ഥാനതല ചാമ്പ്യന്‍ഷിപ്പ് ആവേശകരമായ മത്സരങ്ങള്‍ക്ക് വേദിയാകുമെന്നാണ് സംഘാടകര്‍ പ്രതീക്ഷിക്കുന്നത്. ഓപ്പൺ വിഭാഗത്തിൽ മൂന്നു റൗണ്ട് കഴിഞ്ഞപ്പോൾ മൂന്നു പോയിന്റുമായി 13 പേർ ലീഡ് ചെയ്യുന്നു. പെൺകുട്ടികളുടെ വിഭാഗത്തിൽ മൂന്ന് റൗണ്ടിൽ നിന്ന് മൂന്ന് പോയിന്റുമായി അഞ്ചുപേർ ലീഡ് ചെയ്യുന്നു.


latest News