സി.എൻ ബാബു
പട്ടാമ്പി⚫തിരുവേഗപ്പുറ ശ്രീപാദം (ചെറുമുക്ക് മന) സി.എൻ ബാബു (65) അന്തരിച്ചു. സംസ്കാരം തിങ്കളാഴ്ച രാവിലെ 10 ന് തിരുവേഗപ്പുറ ചെറുമുക്ക് തറവാട്ടു വളപ്പിൽ (ശ്രീകൈലാസ്). എറണാകുളം ലേക്ക് ഷോർ ആശുപത്രിയിൽ ശ്വാസകോശ സംബന്ധമായ അസുഖത്തിന് ചികിൽസയിലായിരുന്നു. ഇന്നുച്ചയ്ക്ക് ഒന്നരയോടെ ആയിരുന്നു മരണം. എറണാകുളത്തു നിന്നും ഇന്ന് (ഞായർ) രാത്രി 10 ഓടെ മൃതദേഹം തിരുവേഗപ്പുറയിലെ വീട്ടിലെത്തും. മുൻ പഞ്ചായത്ത് ജോയിൻ്റ് ഡയറക്ടറാണ്.
പിതാവ് പരേതനായ നാരയണൻ നമ്പൂതിരി. മതാവ് പരേതയായ ശ്രീദേവി അന്തർജനം. ഭാര്യ: രമണി (റിട്ട. റെയിൽവേ ). മക്കൾ: സഞ്ജയ് (സൗദി അറേബിയ), അഡ്വ. ശ്രീദേവി. മരുമക്കൾ: അഡ്വ.നവമി, വാസുദേവൻ (അനലിസ്റ്റ്, ഐസിഎംആർ ഹൈദരബാദ്)
