ഖാദി ഓണം മേള 2026
പട്ടാമ്പി⚫കേരളീയരുടെ പ്രധാന ആഘോഷങ്ങളിലൊന്നായ ഓണത്തിന്റെ ഭാഗമായി ഖാദിക്ക് സർക്കാർ 30 ശതമാനം റിബേറ്റ് അനുവദിച്ചതിനോടനുബന്ധിച്ച് മേലെപട്ടാമ്പി പന്തക്കൽ ദേവീക്ഷേത്രത്തിന് അടുത്തുള്ള ഖാദി ഗ്രാമോദ്യോഗ് ഭവനിൽ ഖാദി ഓണം മേള 2026 ന് തുടക്കമായി. ജൂലൈ 23 മുതൽ ആഗസ്റ്റ് 25 വരെയാണ് മേള. മേളയിൽ ഖാദിദോത്തികൾ, കളർ മുണ്ടുകൾ, ബെഡ്ഷീറ്റുകൾ, കോട്ടൺ ഷർട്ട് പീസുകൾ, റെഡിമെയ്ഡുകൾ, ഉന്നം നിറച്ച കിടക്കകൾ, സാരികൾ ഉൾപ്പെടെയുള്ള തുണിത്തരങ്ങളും, തേൻ, എള്ളെണ്ണ , ചന്ദനത്തിരികൾ, സ്റ്റാർച്ചുകൾ തുടങ്ങിയ ഗ്രാമ വ്യവസായ ഉത്പന്നങ്ങളും വിപണനത്തിന് സജ്ജമായി കഴിഞ്ഞു.
ഉപഭോക്താക്കൾക്ക് ഖാദി ഉത്പാദനം നേരിട്ട് കാണുന്നതിനും മേളയിൽ സൗകര്യമുണ്ട്. ഖാദി, സിൽക്ക് തുണിത്തരങ്ങൾക്ക് 30 ശതമാനം റിബേറ്റും, ഖാദി പോളിസ്റ്റർ വസ്ത്ര ങ്ങൾക്ക് 20 ശതമാനം റിബേറ്റും ലഭിക്കും. മേളയുടെ ഭാഗമായി സംഘടിപ്പിക്കുന്ന സമ്മാന പദ്ധതി ജില്ലാ അടിസ്ഥാനത്തിൽ ആഴ്ചതോറും നറുക്കെടുപ്പിലൂടെ സമ്മാനമായി 3000 രൂപയുടെ ഗിഫ്റ്റ് വൗച്ചറും, 1000 രൂപയുടെ സമ്മാന കൂപ്പണുകളും ഖാദി ഓണം മേളയിലെ ഉപഭോക്താക്കൾക്ക് നൽകും.
കൂടാതെ ഒന്നാം സമ്മാനമായി TATA TIAGO, രണ്ടാം സമ്മാനമായി SUZUKKI ACCESS (ജില്ലയിൽ ഓരോന്ന് വീതം), മൂന്നാം സമ്മാനമായി 5000 രൂപയുടെ 30 ഗിഫ്റ്റ് വൗച്ചറുകളും നൽകും. ഓരോ ആയിരം രൂപയുടെ പർച്ചയ്‌സിനും ഒരു സമ്മാനകൂപ്പൺ വീതമാണ് ഉപഭോക്താക്കൾക്ക് ലഭ്യമാവുക. മേളയോടനുബന്ധിച്ച് രാവിലെ 10 മുതൽ രാത്രി 6 വരെ ഞായറാഴ്ച ഉൾപ്പടെ എല്ലാ ദിവസവും ഖാദി ഗ്രാമോദ്യോഗ് ഭവൻ തുറന്നു പ്രവർത്തിക്കുന്നതാണെന്ന് അധികൃതർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് താഴെ നൽകുന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്. PH-9645421904 https://www.facebook.com/profile.php?id=61578993160000 https://wa.me/9645421904
