logo

"പഞ്ചനന്ദനം" വർണ്ണാഭമായി

ചാലിശ്ശേരി⚫പെരുമണ്ണൂർ ഇ.പി.എൻ.എൻ.എം.എം ചൈതന്യ വായനശാല ഇ.പി.എൻ. നമ്പീശൻ മാസ്റ്റർ അനുസ്മരണവും പഞ്ചനന്ദനം എന്ന പേരിൽ ചാലിശ്ശേരി ഗ്രാമപഞ്ചായത്തിലെ വാർഡ് അഞ്ചിൽ വിവിധ പരീക്ഷകളിൽ വിജയിച്ച മുഴുവൻ വിദ്യാർത്ഥികളെയും, കലാകായിക മത്സരങ്ങളിൽ ജില്ലാ തലത്തിലും സംസ്ഥാന തലത്തിലും മെഡൽ നേടിയവരെയും അനുമോദിച്ചു. റിട്ടയേഡ് ഡി.ഡി.ഇ. ബാലകൃഷ്ണൻ മാസ്റ്റർ ഉദ്ഘടനം ചെയ്തു. ഡോ.ഇ.എൻ. ഉണ്ണികൃഷ്ണൻ അധ്യക്ഷനായി.

ചാലിശ്ശേരിയിലെ ആദ്യ കാല കമ്മ്യൂണിസ്റ്റും ഓട്ടൻതുള്ളൽ കലാകാരനും ആയിരുന്ന ഇ.പി.എൻ. നമ്പീശൻ മാസ്റ്ററെ കുറിച്ച് സെക്രട്ടറി ഇ.കെ. മണികണ്ഠൻ അനുസ്മരണ പ്രഭാഷണം നടത്തി.

"മാറുന്ന കാലത്തു മിടുക്കരാകുവാൻ" എന്ന വിഷയത്തെ കുറിച്ച് ആർ.ടി. മെൻഡർ ആയ ഡോ.പി. രഞ്ജിത് ക്ലാസ്സ് എടുത്തു. പഞ്ചായത്തംഗം സി. ജയകുമാരി, പി. അനീഷ് സ്വാഗതവും പി. സുനിത എന്നിവർ സംസാരിച്ചു.


latest News