logo

സ്കൂൾ ക്ലബ്ബുകളുടെ ഉദ്‌ഘാടനം ചെയ്തു

പട്ടാമ്പി⚫വിളയൂർ എടപ്പലം പി.ടി. എം.വൈ.എച്ച്.എസ് സ്കൂളിലെ 2026-27 അധ്യയന വർഷത്തെ വിവിധ സ്‌കൂൾ ക്ലബ്ബുകളുടെ ഉദ്ഘാടനം ഗസൽ ഗായകൻ പ്രിയദർശൻ നിനവ് നിർവ്വഹിച്ചു. മനുഷ്യനെയും പ്രകൃതിയേയും ഒന്നാക്കി നിർത്തുവാനുള്ള മാന്ത്രികസിദ്ധി കലകൾക്ക് മാത്രമുള്ളതാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. പി.ടി.എ പ്രസിഡന്റ് ഗുലാം മുഹമ്മദ് അധ്യക്ഷനായി.

പ്രധാനാധ്യാപകൻ മുഹമ്മദ് ചങ്ങണക്കാട്ടിൽ അധ്യാപകരായ പ്രീജു ഡേവിഡ്, എ.എം. അജിത്, വിദ്യാർത്ഥിനികളായ ഫാത്തിമ റിയ, അവിഘ്ന എന്നിവർ സംസാരിച്ചു. ചടങ്ങിൽ എൻ എം എം എസ് സ്കോളർഷിപ്പ് വിജയികൾക്കുള്ള സമ്മാനദാനവും ഉണ്ടായി.


latest News