കർഷകസംഘം സെമിനാർ
പട്ടാമ്പി⚫കേരള കർഷകസംഘം പട്ടാമ്പി ഏരിയ സമ്മേളനത്തിന്റെ ഭാഗമായി ശങ്കരമംഗലം ശിവക്ഷേത്ര ഓഡിറ്റോറിയത്തിൽ കാർഷിക സെമിനാർ സംഘടിപ്പിച്ചു. കൃഷി-ജീവനം-സംസ്കാരം എന്ന വിഷയത്തിൽ സംഘടിപ്പിച്ച സെമിനാർ പ്രഭാഷകൻ വി.കെ. സുരേഷ് ബാബു കൂത്തുപറമ്പ് ഉദ്ഘാടനം ചെയ്തു. സംഘാടക സമിതി ചെയർമാൻ എൻ.പി. വിനയകുമാർ അധ്യക്ഷനായി.
ചടങ്ങിൽ എ.പി. ഉണ്ണികൃഷൻ രചിച്ച 'കലുങ്ക്' കവിത സമാഹാരം എൻ.പി. വിനയകുമാർ വി.കെ. സുരേഷ് ബാബുവിന് നൽകി പ്രകാശനം ചെയ്തു. ഡോ.എസ്. ജയ പുസ്തകം പരിചയപ്പെടുത്തി.
സിപിഐ എം ഏരിയ സെക്രട്ടറി ടി. ഗോപാലകൃഷ്ണൻ, കർഷക സംഘം ഏരിയ സെക്രട്ടറി യു. അജയകുമാർ, പ്രസിഡന്റ് പി. വിജയകുമാർ, ട്രഷറർ കെ. മുരളി, മുതിർന്ന നേതാവ് സി.എം. നീലകണ്ഠൻ, എം. ശ്രീനിവാസൻ എന്നിവർ സംസാരിച്ചു.
