logo

ഹജ്ജിന് അപേക്ഷ സമർപ്പിക്കാൻ പാലക്കാട് ജില്ലയിൽ വിപുലമായ സൗകര്യങ്ങൾ

പട്ടാമ്പി⚫സംസ്ഥാന സർക്കാർ വഴി 2027 ൽ ഹജ്ജിന് പോകാൻ ഉദ്ദേശിക്കുന്നവർക്ക് ഓൺലൈൻ വഴി അപേക്ഷ സമർപ്പിക്കാൻ ജില്ലയിൽ വിവിധ ഭാഗങ്ങളിൽ പ്രതേകം പരിശീലനം ലഭിച്ച 60 ൽ പരം ഹജ്ജ് ട്രൈനർമാരെ സംസ്ഥാന ഹജ്ജ് കമ്മിറ്റി നിയോഗിച്ച് പ്രവർത്തനം തുടങ്ങി . അതിന്റെ ജില്ലാ തല ഉദ്ഘാടനം കഴിഞ്ഞ ദിവസം ഹജ്ജ് വകുപ്പ് മന്ത്രി എൻ ഷംസുദ്ദീൻ മണ്ണാർക്കാട് വെച്ച് നടത്തിയിരുന്നു. ഓൺലൈനായി അപേക്ഷ സമർപ്പിക്കാനുള്ള അവസാന തിയതി ജൂലൈ 20 ആണ്.

ജില്ലയിൽ പ്രത്യേകം തെരഞ്ഞെടുത്തിട്ടുളള ഹെൽപ്പ് ഡെസ്‌ക്കുകൾക്ക് പുറമെ എല്ലാ അക്ഷയ സെന്ററുകളിലും ഓൺലൈനായി അപേക്ഷ സമർപ്പിക്കാം. കൂടുതൽ വിവരങ്ങൾക്ക് മണ്ഡലം ഹജ്ജ് ഓർഗനൈസർമാരുമായി ബന്ധപ്പെടാവുന്നതാണെന്ന് ജില്ലാ ഹജ്ജ് ഓർഗനൈസർ ജാഫർ വിളയൂർ അറിയിച്ചു.

ജില്ലയിലെ വിവിധ മണ്ഡലങ്ങളിലെ ഹജ്ജ് ഓർഗനൈസർമാരുടെ പേരും നമ്പറും ചുവടെ ചേർക്കുന്നു. പാലക്കാട് മണ്ഡലം ഖാദർ പാഷ (8281449962 ), മലമ്പുഴ മണ്ഡലം സജിത്ത് അഹമ്മദ് ( 8891208406 ), പട്ടാമ്പി മുഹമ്മദ് അലി ( 8075241978 ), ഒറ്റപ്പാലം മണ്ഡലം ഹംസ (9400814037 ), തൃത്താല മണ്ഡലം മുനീറുൽഹഖ് ( 8075220109 ), ഷൊർണ്ണൂർ മണ്ഡലം നൗഷാദ് (9447525989 ), ചിറ്റൂർ മണ്ഡലം റഹ്മത്തലി (9249396622 ), മണ്ണാർക്കാട് മണ്ഡലം ഷബീർ (9447526226 ), കോങ്ങാട് മണ്ഡലം മുഹമ്മദ് ആരിഫ് ( 9567344020 ), നെന്മാറ മണ്ഡലം അബ്ദുൽ റഹീം (9447838646 ), ആലത്തൂർ മണ്ഡലം സുബൈർ (9656913740 ) എന്നിവരെ ബന്ധപ്പെടാവുന്നതാണ്.


latest News