കർഷക സംഘം സമ്മേളനത്തിനൊരുങ്ങി പട്ടാമ്പി
പട്ടാമ്പി⚫കേരള കർഷക സംഘം പട്ടാമ്പി ഏരിയ സമ്മേളനം ജൂലൈ 11, 13 തിയ്യതികളിലായി സംഘടിപ്പിക്കുമെന്ന് സംഘാടക സമിതി ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. അഖിലേന്ത്യ കിസാൻ സഭയുടെ ദേശീയ സമ്മേളനം നവംബറിൽ ഹൈദരാബാദിലും, കേരള കർഷക സംഘം സംസ്ഥാന സമ്മേളനം സെപ്തംബറിൽ ആലപ്പുഴയിലും, പാലക്കാട് ജില്ലാ സമ്മേളനം ആഗസ്റ്റ് 10, 11 തിയ്യതികളിൽ കൂറ്റനാട് വാവന്നൂരിൽ വെച്ചും നടക്കും. പട്ടാമ്പി ഏരിയയിലെ കർഷക സംഘം മുൻ നേതാക്കളായിരുന്ന കെ. കൃഷ്ണൻ കുട്ടി, എം. വിശ്വനാഥൻ, ടി. ഗോപമാസ്റ്റർ എന്നിവരുടെ നാമദേയത്തിൽ ഒരുക്കുന്ന (ചിത്ര ഓഡിറ്റോറിയം) നഗറിലാണ് ജൂലൈ 11 ന് പ്രതിനിധി സമ്മേളനം നടക്കുക.
ജില്ലാ സെക്രട്ടറി എം.ആർ. മുരളി പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യും. നേതാക്കളായ ടി.ഗോപാലകൃഷ്ണൻ, ജോസ് മാത്യൂസ്, ശോഭന രാജേന്ദ്രപ്രസാദ്, എ. കൃഷ്ണകുമാർ എന്നിവർ പങ്കെടുക്കും. ഏരിയയിൽ നിന്നും 296 പ്രതിനിധികൾ പങ്കെടുക്കുന്ന സമ്മേളത്തിൽ 70 പേർ സ്ത്രീ പ്രതിനിധികളാണ്. ജൂലൈ 13 ന് സമ്മേളനത്തിന്റെ അനുബന്ധ പരിപാടിയായി കാർഷക സെമിനാർ സംഘടിപ്പിക്കും. ശങ്കരമംഗലം ശിവക്ഷേത്ര ഓഡിറ്റോറിയത്തിൽ വൈകീട്ട് 4 ന് "കൃഷി-ജീവനം- സംസ്കാരം" എന്ന വിഷയത്തിൽ സംഘടിപ്പിക്കുന്ന സെമിനാറിൽ പ്രഭാഷകൻ വി.കെ. സുരേഷ് ബാബു കൂത്തുപറമ്പ് വിഷയാവതരണം നടത്തും.
പട്ടാമ്പി ഏരിയയിൽ ഉൾപ്പെട്ട 7 പഞ്ചായത്തുകളിലായി 15 വില്ലേജ് കമ്മിറ്റികൾക്കു കീഴിൽ 143 യൂണിറ്റുകളിൽ നിന്നും 48,951 കർഷകർ നിലവിൽ സംഘടനയിലെ അംഗങ്ങളാണ്. ജൂലൈ 13 ന് ശങ്കരമംഗലത്ത് സംഘടിപ്പിക്കുന്ന കാർഷിക സമിനാറിലേക്ക് എല്ലാ കർഷക സുഹൃത്തുക്കളെയും സ്വാഗതം ചെയ്യുന്നതായി സംഘാടകസമിതി ചെയർമാൻ എൻ.പി. വിനയകുമാർ, കൺവീനർ പി. വിജയകുമാർ, നേതാക്കളായ കെ. മുരളി, എൻ. രാജൻ, എം.പി. വിജയകുമാർ, എം.എ. ബക്കർ എന്നിവർ വാർത്ത സമ്മനത്തിൽ അറിയിച്ചു.
