logo

എസ്.എസ്.എൽ.സി ബാച്ച് @ സംഗമം

പട്ടാമ്പി⚫പട്ടാമ്പി ഗവ. ഹയർസെക്കൻഡറി സ്കൂളിലെ 1982-83 എസ്.എസ്.എൽ.സി. ബാച്ച് വിദ്യാർത്ഥികൾ വീണ്ടും ഒത്തു കൂടി. നാലു പതിറ്റാണ്ടിനപ്പുറമുള്ള ഓർമ്മകളുടെ നിറവിലേക്ക് ആ പഴയ സൗഹൃദങ്ങളുടെ വീണ്ടുമൊരു തിരിച്ചു പോക്കായി പട്ടാമ്പി ബ്രീസ് ലോഞ്ചിൽ നടന്ന സംഗമം മാറി.

വിവിധ മൽസരങ്ങളും സമ്മാന കൈമാറ്റവും ചടങ്ങിൻ്റെ ഭാഗമായി ഉണ്ടായി. ആട്ടവും പാട്ടുമായി വേദിയിൽ സർഗ്ഗാർത്മകമായ ഓർമ്മകൾ തിരിച്ചെത്തിയ നിറമുള്ള ഒരുപിടി നിമിഷങ്ങൾ, ജീവിത യാത്രയിൽ എവിടെയൊക്കെയോ മറന്നു വെച്ച നല്ലനിമിഷങ്ങൾ അവർ സഹപാഠികൾ പരസ്പരം പങ്കുവെച്ചു.

ബാച്ച് പ്രസിഡൻ്റ് മോഹൻ കറോളളി സംഘമം ഉദ്ഘാടനം ചെയ്തു. ഡോ. അബ്ദു പതിയിൽ, സി.പി. കൃഷ്ണദാസ്, സി. സുധാകരൻ, പി.കെ. അരവിന്ദൻ, ടി.സി. രാമദാസ്, സത്താർ, എം. പാർവതി, കെ.ജി. രമേഷ്, കെ. സത്യൻ, രാധിക, ഹഫ്സ, മോഹൻ, ഡോ.എം. രാമചന്ദ്രൻ, ടി.വി. അശോകൻ, കെ.സി. അജിത് കുമാർ എന്നിവർ സംസാരിച്ചു. അംഗങ്ങളുടെ മക്കളിൽ വിവിധ പരീക്ഷകളിൽ വിജയിച്ചവരെ ചടങ്ങിൽ അനുമോദിച്ചു.


latest News