logo

കർഷക മേഖലയെ വിശകലനം ചെയ്ത് സപ്ലിമെന്റ്

പട്ടാമ്പി⚫ജൂലൈ 11, 13 തിയ്യതികളിലായി സംഘടിപ്പിക്കുന്ന കേരള കർഷകസംഘം പട്ടാമ്പി ഏരിയ സമ്മേളനത്തിന്റെ ഭാഗമായി സംഘാടക സമിതി തയ്യാറാക്കായ ഏരിയ സമ്മേളന സപ്ലിമെന്റ് പ്രകാശനം ചെയ്തു. പട്ടാമ്പി പി.കെ രാജൻ സ്മാരകത്തിൽ സംഘടിപ്പിച്ച ചടങ്ങിൽ കെ.എസ്.കെ.ടി.യു. സംസ്ഥാന കമ്മിറ്റി അംഗം പി മമ്മിക്കുട്ടി എം.എൽ.എ. സപ്ലിമെന്റ് സി.പി.ഐ. എം. ജില്ലാ സെക്രട്ടറിയേറ്റ് അംഗം സുബൈദ ഇസാഖിനു നൽകി പ്രകാശനം ചെയ്തു.

കർഷക പ്രസ്ഥാനത്തിന്റെ ചരിത്രം, സാർവ്വദേശീയ പ്രശ്നങ്ങൾ, നമ്മുടെ കാർഷിക മേഖല നേരിടുന്ന വെല്ലുവിളികൾ എന്നിവയെ കുറിച്ച് വിശകലനം ചെയ്യുന്നതാണ് സപ്ലിമെന്റ്.

സംഘാടക സമിതി ചെയർമാൻ എൻ.പി. വിനയകുമാർ, കൺവീനർ പി. വിജയകുമാർ, കെ. മുരളി, എം.പി. വിജയകുമാർ, വാഹിദ് പട്ടാമ്പി എന്നിവർ പങ്കെടുത്തു.


latest News