logo

കെ പ്രഭാകരൻ മാസ്റ്റർ അനുസ്മരണം

പട്ടാമ്പി⚫കേരളസ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് യൂണിയൻ മുൻ സംസ്ഥാന പ്രസിഡൻ്റായിരുന്ന കെ. പ്രഭാകരൻ മാസ്റ്ററുടെ 18-ാം മത് അനുസ്മരണം പട്ടാമ്പി പെൻഷൻ ഭവനിൽ സംഘടിപ്പിച്ചു.

കെ.എസ്.എസ്.പി.യു. സംസ്ഥാന കമ്മിറ്റിയംഗം എം. രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. എം. രാജേന്ദ്രൻ അധ്യക്ഷനായി. എം. രാമചന്ദ്രൻ, കെ.എം. ഉണ്ണികൃഷ്ണൻ, എ.പി. മുരളീധരൻ, കെ.ആർ. മോഹൻദാസ്, പി. സുധാകരൻ, എം. അച്ചുതൻ, എൻ.ജി. പിള്ള, കെ.ആർ. പ്രകാശ് ബാബു, എ.എസ്. വിജയൻ, കെ.എം. ഗംഗാധരൻ എന്നിവർ സംസാരിച്ചു.

യൂണിയൻ അംഗങ്ങളുടെ മക്കളും പേരക്കുട്ടികളുമായ എസ് എസ്.എൽ.സി, പ്ലസ്.ടു. പരീക്ഷയിൽ ഫുൾ എ.പ്ലസ് ലഭിച്ച വിദ്യാർത്ഥികളെ അനുമോദിച്ചു.


latest News