ഇ.വി.സേതുമാധവൻ
തൃത്താല⚫മേഴത്തൂർ ഇട്ട്യേങ്ങേല വളപ്പിൽ ഇ.വി. സേതുമാധവൻ (59) അന്തരിച്ചു. സംസ്കാരം ഞായറാഴ്ച ഉച്ചക്ക് 12ന് വീട്ടുവളപ്പിൽ.
സിപിഐ എം തൃത്താല ലോക്കൽ കമ്മിറ്റി അംഗം, കേരള കർഷക സംഘം തൃത്താല വില്ലേജ് കമ്മിറ്റി അംഗം, മേഴത്തൂർ ഗ്രന്ഥശാല പ്രസിഡന്റ്, കേരള ബാങ്ക് ജീവനക്കാരൻ, കേരള ബാങ്ക് അപ്രൈസേഴ്സ് യൂണിയൻ സി.ഐ.ടി.യു സംസ്ഥാന കമ്മിറ്റി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചു വരികയായിരുന്നു.
അച്ഛൻ: പരേതനായ ഇ.വി പ്രഭാകരൻ. അമ്മ: സരോജിനി. ഭാര്യ: പ്രിയ. മക്കൾ: അരുൺ, അനുപമ. മരുമകൻ: അനീഷ്.
